തൃശ്ശൂർ ടൗൺഹാളിൽ മാങ്ങ മേള നാളെ മുതൽ (28/04/2025)

തൃശ്ശൂർ ടൗൺഹാളിൽ മാങ്ങ മേള നാളെ മുതൽ തൃശ്ശൂർ ട്രിച്ചൂർ അഗ്രി- ഹോർട്ടികൾച്ചറൽ സൊ സൈറ്റിയുടെ ആഭിമുഖ്യത്തിൽ കൃഷിവകുപ്പ്, കാർ ഷിക സർവകലാശാല, ഇൻഡിജിനസ് മാംഗോ ട്രീ കൺസർവേഷൻ പ്രോജക്ട്, ഡിടിപിസി എന്നിവയുടെ – സഹകരണത്തോടെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മാങ്ങ മേള സംഘടിപ്പിക്കും. തിങ്കളാഴ്ച 10-ന് ടൗൺഹാ ളിൽ മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്യും. പി. ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനാകും.ആയിരത്തോളം ഇനം നാടൻ മാങ്ങകളാണ് പ്ര ദർശനത്തിനുണ്ടാവുക. ശാസ്ത്രീയമായ മാവ് കൃഷി യെക്കുറിച്ച് സെമിനാറുകളും മാവുകൃഷി പരിപാലന ത്തെക്കുറിച്ചുള്ള നിർദേശങ്ങളും മറ്റും നൽകുന്നതി നായി മാങ്കോ ക്ലിനിക്ക് സംഘടിപ്പിച്ചിട്ടുണ്ട്. വീട്ടിലുണ്ടാകുന്ന മാങ്ങകൾ മത്സരാടിസ്ഥാനത്തിൽ പ്രദർശിപ്പി ക്കാം. ചിത്രരചനാ മത്സരം, മാങ്ങ കൊണ്ടുള്ള പുതു – മയാർന്ന പാചക മത്സരം, കാർഷിക രംഗത്തെക്കുറി ച്ചുള്ള ഞാറ്റുവേല ചോദ്യോത്തര പരിപാടി എന്നിവ ഉണ്ടായിരിക്കും.ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ട്രിച്ചൂർ അഗ്രി-ഹോർട്ടികൾച്ച റൽ സൊസൈറ്റി പ്രസിഡൻറ് അഡ്വ. രഘു കെ. മാ – രാത്ത്, ടി.ആർ. സഖിൽ, സെക്രട്ടറി അനിൽ പൊറ്റെ ക്കാട്ട്, ട്രഷറർ അഡ്വ. ഷോബി ടി. വർഗീസ്, വൈസ് പ്രസിഡൻറ് വിനോജ് കുറുവത്ത് എന്നിവർ പത്രസ മ്മേളനത്തിൽ പങ്കെടുത്തു.
Leave a Comment