Uae Visa : ഇന്ത്യക്കാര്‍ക്ക് യു.എ.ഇ ഓണ്‍ അറൈവല്‍ വിസ ആറു മാസത്തേക്ക് കൂടി നീട്ടി
Uae Visa : ഇന്ത്യക്കാര്‍ക്ക് യു.എ.ഇ ഓണ്‍ അറൈവല്‍ വിസ ആറു മാസത്തേക്ക് കൂടി നീട്ടി
ദുബൈ: ഇന്ത്യക്കാര്‍ക്കുള്ള വിസ ഓണ്‍ അറൈവല്‍ മാനദണ്ഡങ്ങളില്‍ യു.എ.ഇ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പുതിയ തീരുമാന പ്രകാരം ആറ് രാജ്യങ്ങളില്‍ നിന്നുള്ള സാധുതയുള്ള വിസ, റെസിഡന്‍സി പെര്‍മിറ്റ്, ഗ്രീന്‍ കാര്‍ഡ് എന്നിവയുള്ള ഇന്ത്യക്കാരെ കൂടി യു.എ.ഇ ഓണ്‍ അറൈവല്‍ വിസ അനുവദിക്കുന്ന പട്ടികയില്‍ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ തീരുമാനം 2025 ഫെബ്രുവരി 13 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
ഫെബ്രുവരി 13 മുതല്‍ സാധാരണ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട്, താഴെ പറയുന്ന രാജ്യങ്ങളില്‍ നിന്നുള്ള സാധുതയുള്ള വിസ, റെസിഡന്‍സി പെര്‍മിറ്റ് അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡ് എന്നവിടെയുള്ള ഇന്ത്യക്കാര്‍ക്കാണ് യു എ ഇ പുതിയതായി വിസ ഓണ്‍ അറൈവല്‍ സേവനം നല്‍കുന്നത്.
ആറു രാജ്യങ്ങള്‍ ഇവയാണ്
സിങ്കപ്പൂര്‍.
ജപ്പാന്‍.
സൗത്ത് കൊറിയ.
ഓസ്‌ട്രേലിയ.
ന്യൂസീലാന്‍ഡ്.
കാനഡ.
മേല്‍പറഞ്ഞ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഇന്ത്യക്കാര്‍ക്ക് യു.എ.ഇയിലേക്കുള്ള എല്ലാ പ്രവേശനകവാടങ്ങളില്‍ നിന്നും വിസ ഓണ്‍ അറൈവല്‍ സേവനം ലഭ്യമാക്കുന്നതാണ്. നേരത്തെ യു എസ് എ, യൂറോപ്യന്‍ യൂണിയന്‍, യു കെ എന്നിവിടങ്ങളില്‍ റെസിഡെന്‍സിയുള്ള ഇന്ത്യക്കാര്‍ക്ക് മാത്രമാണ് ഈ സേവനം ലഭിച്ചിരുന്നത്.
ഇന്ത്യയും, യു എ ഇയും തമ്മിലുള്ള അതിശക്തമായ ബന്ധങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യു എ ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്‌സ് സെക്യൂരിറ്റി ഇത്തരം ഒരു തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സേവനം ലഭിക്കുന്നതിന് ഇത്തരം ഇന്ത്യക്കാര്‍ക്ക് ആറ് മാസത്തെ പാസ്സ്‌പോര്‍ട്ട് സാധുത നിര്‍ബന്ധമാണ്. വിസ ഓണ്‍ അറൈവല്‍ സേവനങ്ങള്‍ക്ക് ഒരു നിശ്ചിത ഫീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
The post Uae Visa : ഇന്ത്യക്കാര്‍ക്ക് യു.എ.ഇ ഓണ്‍ അറൈവല്‍ വിസ ആറു മാസത്തേക്ക് കൂടി നീട്ടി appeared first on Metbeat News.