കൃഷിയിൽ ബ്രാൻഡ് ആയി മഞ്ജു; തൈകൾ മുതൽ ഭക്ഷ്യോൽപന്നങ്ങൾ വരുമാനമാക്കി വീട്ടമ്മ

കർഷക, സംരഭക, കർഷക ശാസ്ത്രജ്ഞ, ദേശീയ-സംസ്ഥാന അവാർഡ് ജേതാവ്. വലിയതോവാള-അഞ്ചുമുക്ക് സ്വദേശി ഉള്ളാട്ട് മഞ്ജു മാത്യുവാണ് ഈ താരം. 2014ലാണ് മഞ്ജു പച്ചക്കറി കൃഷിയിലേക്കിറങ്ങുന്നത്. തുടർന്ന് പച്ചക്കറി തൈകളുടെ ഉൽപാദനവും വിതരണവും ആരംഭിച്ചു. കുടുംബശ്രീ വഴിയും കൃഷിഭവൻ വഴിയും വിതരണം ചെയ്യാൻ അത്യുൽപാദന ശേഷിയുള്ള തൈകൾ നൽകിയതോടെ ആവശ്യക്കാരും കൂടി.

Read More

ഇറ്റലിയിൽനിന്ന് വന്നു, മാലി മുളക് കൃഷി തുടങ്ങി; ഒന്നര ഏക്കറിൽ മുളകു കൃഷിയുമായി വീട്ടമ്മ

ചേറ്റുകുഴി കളപ്പുരയ്ക്കൽ മെറീന തോമസ് വിദേശജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയപ്പോഴാണ് കൃഷിയിലേക്ക് തിരിഞ്ഞത്. 2021 വരെ ഇറ്റലിയിൽ ജോലി ചെയ്ത ശേഷമാണ് നാട്ടിൽ എത്തിയത്. മറ്റു ജോലികൾ തേടി അലയുന്നതിലും നല്ലത് ഭർത്താവിനൊപ്പം കുടുംബവീടിനോട് ചേർന്നുള്ള കൃഷിയുടെ പരിചരണം എന്നതായിരുന്ന മെറീനയുടെ തീരുമാനം.

Read More

ആറു സെന്റിൽ 30 ഇനം പച്ചക്കറി; അടുക്കള വട്ടത്തിൽ വീട്ടമ്മയുടെ ജൈവ പച്ചക്കറി

വിഷമില്ലാത്ത പച്ചക്കറി കഴിക്കാനായി പത്തു വർഷം മുൻപ് വീട്ടാവശ്യത്തിനുള്ള തക്കാളി, പച്ചമുളക്, പയർ എന്നിവ ചട്ടിയിൽ വച്ചുപിടിപ്പിച്ച രമ്യ സനീഷിന് ഇന്ന് വീട്ടുവളപ്പിനോട് ചേർന്നുള്ളത് വിപുലമായ പച്ചക്കറിത്തോട്ടം. നിലവിൽ മുതലക്കോടം കുന്നം പാറയ്ക്കൽ വീട്ടുവളപ്പിലെ 6 സെന്റിൽ കാബേജ്, ബ്രോക്കോളി, ചൈനീസ് കാബേജ്, ഉരുളക്കിഴങ്ങ്, ബജി മുളക്, കാപ്സിക്കം, സവാള, കാരറ്റ്, ബീറ്റ്‌റൂട്ട്, ബീൻസ്, കോവൽ, പാവൽ,…

Read More

ഒന്നിച്ചു നിന്നാൽ വിപണിയും കൂടെ പോരും; മൂല്യവർധിത ഉൽപന്നങ്ങൾ മാർക്കറ്റിലിറക്കി വനിതാ കൂട്ടായ്മ

കാർഷിക വിളകളിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിച്ച് വേറിട്ട കാർഷിക സംസ്കാരത്തിലൂടെ നേട്ടം കൊയ്യുകയാണ് ഇടുക്കി പാറത്തോട് സെന്റ് ജോസഫ് കോൺവന്റിലെ സിസ്റ്റർ ചൈതന്യയുടെ നേതൃത്വത്തിലുള്ള സ്പേസിയ ഇടുക്കി ഫാർമേഴ്സ് പ്രൊഡ്യൂസർ കൂട്ടായ്മ. വനിതകളുടെ കൂട്ടായ്മയിലാണ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി പ്രവർത്തിക്കുന്നത്. 2022 മേയ് 25ന് പാറത്തോട്ടിൽ പ്രവർത്തനം ആരംഭിച്ച കൂട്ടായ്മയിൽ ഇടുക്കി, എറണാകുളം ജില്ലകളിൽനിന്നുള്ള 692 ഷെയർ…

Read More

ഭംഗി മാത്രമല്ല, പണവും തരും റോസാപ്പൂ; പോളിഹൗസിൽ റോസക്കൃഷിയുമായി ജോർലി

കുമളിയുടെ തണുപ്പിൽ റോസാപ്പൂ വിരിയിച്ചു വരുമാനം നേടുകയാണ് അട്ടപ്പള്ളം മറ്റപ്പള്ളി ജോർലി ജോൺ. 5400 ചതുരശ്ര അടി പോളിഹൗസിലാണ് കൃഷി. ബികോം ബിരുദധാരിയായ ജോർലി സ്വകാര്യ കമ്പനിയിൽ 12 വർഷം ജോലി ചെയ്തു. തുടർന്ന് ഇടവക പള്ളിയിൽ 6 വർഷം ജോലി നോക്കിയതിനു ശേഷമാണ് കൃഷിയിലേക്ക് എത്തുന്നത്. ഭർത്താവ് ഷിബു തോമസ് ബെംഗളൂരുവിൽ പരിശീലനത്തിന് പോയാണ് ജോർലിക്ക്…

Read More

കൃഷിപാഠം ജുവലിന്റെയും ജിയന്നയുടെയും: വീട്ടിൽ കൃഷിയൊരുക്കി സഹോദരിമാർ

സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ ആദ്യം പഴച്ചെടികളും പച്ചക്കറികളും പരിപാലിക്കാൻ പുരയിടത്തിലിറങ്ങുന്ന 2 സഹോദരിമാരുണ്ട് ഇവിടെ മുരിക്കുംതൊട്ടിയിൽ. മുരിക്കുംതൊട്ടി ആലനോലിക്കൽ ജിൻസ്–കാതറിൻ ദമ്പതികളുടെ മക്കളായ ജുവലും ജിയന്നയുമാണ് ആ കുട്ടിക്കർഷകർ.

Read More