Saudi weather 21/02/25: റമദാൻ വ്രതം ആരംഭിക്കുക തണുത്ത കാലാവസ്ഥയിൽ

Saudi weather 21/02/25: റമദാൻ വ്രതം ആരംഭിക്കുക തണുത്ത കാലാവസ്ഥയിൽ

ഇത്തവണ റമദാനിൽ മികച്ച കാലാവസ്ഥയായിരിക്കും സൗദിയിലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വടക്കൻ അതിർത്തി പ്രവിശ്യകളിൽ റമദാൻ വ്രതം ആരംഭിക്കുക തണുത്ത കാലാവസ്ഥയിൽ ആയിരിക്കും. കാലാവസ്ഥ മികച്ചതാകുന്നത് വിശ്വാസികൾക്ക് ഏറെ ആശ്വാസമാകും.

സൗദിയിലെ വസന്തകാലത്തിന്റെ തുടക്കത്തിലാണ് ഇത്തവണ റമദാൻ തുടങ്ങുന്നത്. അതിനാൽ മെച്ചപ്പെട്ട കാലാവസ്ഥയിലാണ് നോമ്പുകാലം. സൗദിയുടെ വടക്കൻ അതിർത്തി പ്രദേശങ്ങൾ ഹായിൽ, തബൂക് എന്നീ മേഖലകളിൽ നേരിയ തണുപ്പിണ് റമദാനിൽ. പ്രഭാതം മുതൽ സൂര്യാസ്തമനം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ചാണ് ഓരോ വിശ്വാസിയും വ്രതം എടുക്കുക. ഈ സമയത്ത് കാലാവസ്ഥ അനുകൂലമാകുന്നത് വിശ്വാസികളെ സംബന്ധിച്ചു ഏറെ ആശ്വാസമാണ്.

കഴിഞ്ഞ വർഷങ്ങളിൽ ഉഷ്ണകാലത്തായിരുന്നു റമദാൻ. ലോകത്തിന്റെ വിവിധ ദിക്കുകളിൽ നിന്നുള്ള ലക്ഷക്കണക്കിന് വിശ്വാസികളാണ് തീർത്ഥാടനത്തിനായി മക്കയിലും മദീനയിലും എത്തുന്നത്. റമദാൻ മാസത്തിലെ പ്രാർത്ഥനകൾക്ക് ഇരട്ടി പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം.

റമദാനിലുള്ള തിരക്ക് പരിഗണിച്ച് മികച്ച സംവിധാനങ്ങൾ പുണ്യ നഗരങ്ങളിൽ ഒരുക്കിക്കഴിഞ്ഞു. ചാന്ദ്രമാസത്തിലെ ഒമ്പതാം മാസമാണ് മുസ്‌ലിംകൾ വ്രതം അനുഷ്ഠിക്കുന്നത്. മാർച്ച് ഒന്നിനാണ് ഇത്തവണ റമദാൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

metbeat news

The post Saudi weather 21/02/25: റമദാൻ വ്രതം ആരംഭിക്കുക തണുത്ത കാലാവസ്ഥയിൽ appeared first on Metbeat News.

Related Post