Kerala weather updates 12/03/25: ഇന്നത്തെ മഴ തൃശൂരിൽ തുടങ്ങി, വടക്കൻ കേരളത്തിലും ശക്തമായ മഴ

Kerala weather updates 12/03/25: ഇന്നത്തെ മഴ തൃശൂരിൽ തുടങ്ങി, വടക്കൻ കേരളത്തിലും ശക്തമായ മഴ

ഇന്നത്തെ മഴ തൃശൂരിൽ തുടങ്ങി. തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട, വരന്തരപ്പള്ളി, കൊടകര, തുടങ്ങി വിവിധ പ്രദേശങ്ങളിൽ നല്ല മഴയാണ് ലഭിച്ചത്. വയനാട് ജില്ലയുടെ ചില ഭാഗങ്ങളിലും കണ്ണൂരിലും, എറണാകുളത്തും മഴ ലഭിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ ചെറുതായി പെയ്തു തുടങ്ങിയിട്ടുണ്ടെങ്കിലും രാത്രിയോടെ കൂടുതൽ ശക്തമായി മഴ ലഭിക്കാനാണ് സാധ്യത. ഇന്ന് വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്. വൈകുന്നേരത്തോടെ തന്നെ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലും ചെറിയതോതിൽ മഴ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

തൃശ്ശൂർ മലപ്പുറം പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കോട്ടയത്തും ആലപ്പുഴയും ഉച്ചയോടെ ഒറ്റപ്പെട്ട മഴ ലഭിച്ചു.മലപ്പുറം ജില്ലയുടെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. കോഴിക്കോട് ജില്ലയിലും മലപ്പുറം ജില്ലയിലും വയനാടും വ്യാപകമായി മഴ ലഭിക്കും. കോഴിക്കോട് ജില്ലയിലെ പൂനൂർ, താമരശ്ശേരി, കൊടുവള്ളി, കുന്നമംഗലം തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ മഴ തുടങ്ങിയിട്ടുണ്ട്.

ശക്തമായ കാറ്റും അടിക്കുന്നുണ്ട്. മഴയ്ക്കൊപ്പം 40 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ഐ എം ഡി മുന്നറിയിപ്പ് നൽകുന്നുണ്ട്. കൂടാതെ ഇന്ന് ഇടുക്കി,മലപ്പുറം, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ കണക്കിലെടുത്ത് ഐ എം ഡി യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.

അതേസമയം അങ്കമാലിയിൽ ഇടിമിന്നൽ ഏറ്റ് സ്ത്രീ മരിച്ചു. അങ്കമാലി ബിജെപി മുനിസിപ്പൽ കൗൺസിലർ രഘുവിന്റെ അമ്മയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം മുന്നേ മുക്കാലോടെയാണ് മഴയും ഇടിമിന്നലും ഉണ്ടായത് .

The post Kerala weather updates 12/03/25: ഇന്നത്തെ മഴ തൃശൂരിൽ തുടങ്ങി, വടക്കൻ കേരളത്തിലും ശക്തമായ മഴ appeared first on Metbeat News.

Related Post