kerala weather 12/03/25 : ഇന്നത്തെ മഴ സാധ്യത അറിയാം
kerala weather 12/03/25 : ഇന്നത്തെ മഴ സാധ്യത അറിയാം
ശ്രീലങ്കക്ക് സമീപം നില കൊണ്ടിരുന്ന അന്തരീക്ഷ ചുഴിയെ തുടർന്ന് കേരളത്തിൽ ചിലയിടങ്ങളിൽ മഴ ലഭിച്ചു. എന്നാൽ തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചു. ധാരാളം മേഘങ്ങൾ കേരളത്തിന് മുകളിലെത്തിയെങ്കിലും കാറ്റ്, അന്തരീക്ഷ ആർദ്രത (humidity ) തുടങ്ങിയ ഘടകങ്ങൾ മഴക്ക് അനുകൂലമല്ലാതെ തുടർന്നതിനാൽ പ്രതീക്ഷിച്ച മഴ ലഭിച്ചില്ല. 12ന് കേരളത്തിൽ എല്ലാ ജില്ലകളിലും മഴ സാധ്യത നേരത്തെ ഞങ്ങൾ ഉൾപ്പെടെ വില കാലാവസ്ഥ നിരീക്ഷകർ പ്രവചിച്ചിരുന്നു. ഇന്നും മഴ സാധ്യത ഉണ്ടെങ്കിലും വ്യാപകമായ പ്രതീക്ഷിക്കുന്നില്ല.
കഴിഞ്ഞദിവസം ശ്രീലങ്കക്ക് തെക്കു കിഴക്ക് നിലനിന്നിരുന്ന അന്തരീക്ഷ ചുഴി (upper air circulation) ഇന്ന് രാവിലത്തെ ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം കന്യാകുമാരി കടൽ (comorin ) വഴി മാല ദ്വീപ് ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇന്ന് രാത്രിയോടെ തന്നെ മാല ദ്വീപിന് സമീപം അന്തരീക്ഷ ചുഴി എത്തും. ഇതോടെ കേരളത്തിൽ കിഴക്കൻ കാറ്റിന്റെ ശക്തി വർധിക്കാനും നിലവിൽ കേരളത്തിലെത്തിയ മേഘങ്ങൾ ചിലയിടങ്ങളിൽ മഴ നൽകാനും സാധ്യതയുണ്ട്.

സിസ്റ്റം അറബിക്കടലിൽ എത്തുന്നതോടെ അതിവേഗം പടിഞ്ഞാറേക്ക് നീങ്ങുന്ന സാഹചര്യമാണുള്ളത്. അതിനാൽ കേരളത്തിലെ മഴ സാധ്യത ഇന്നത്തോടെ അവസാനിക്കുകയും നാളെ മുതൽ വീണ്ടും വരണ്ട കാലാവസ്ഥയിലേക്ക് മാറുകയും ചെയ്യും. ഇന്ന് തെക്കൻ ജില്ലകളെക്കാൾ വടക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത.

ഇന്ന് കാണുന്ന ചിത്രത്തിലെ പ്രദേശങ്ങളിൽ മഴ ലഭിക്കാൻ സാധ്യത. തമിഴ്നാട്ടിൽ പടിഞ്ഞാറ്, തെക്ക് മേഖലകളിൽ നിന്നും ലഭിക്കും. ചെന്നൈ ഉൾപ്പെടെ ഇന്ന് രാവിലെ ചാറ്റൽമഴ സാധ്യത. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് മഴ പ്രതീക്ഷിക്കുന്നു. നീലഗിരിയിലും ഊട്ടിയിലും ചാറ്റൽ മഴ ലഭിക്കും. മംഗലാപുരം വരെയുള്ള പ്രദേശങ്ങളിൽ ചാറ്റൽ മഴ സാധ്യത.
For weather forecast visit ,: metbeat.com
The post kerala weather 12/03/25 : ഇന്നത്തെ മഴ സാധ്യത അറിയാം appeared first on Metbeat News.