kerala weather 07/03/25 : ചൂട് കൂടിനിൽക്കും; ഒറ്റപ്പെട്ട മഴ സാധ്യത

kerala weather 07/03/25 : ചൂട് കൂടിനിൽക്കും; ഒറ്റപ്പെട്ട മഴ സാധ്യത

കേരളത്തിൽ വിവിധ ജില്ലകളിലുള്ള പകൽ / രാത്രി താപനില കൂടിനിൽക്കും. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഒറ്റപ്പെട്ട മഴ സാധ്യതയും ഉണ്ട്. എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ ഉച്ചയ്ക്ക് ശേഷമാണ് മഴ പ്രതീക്ഷിക്കുന്നത്. പകൽ താപനില എല്ലാ ജില്ലകളിലും ഉയർന്നു നിൽക്കും. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനിലയെ തുടർന്ന് കേരളത്തിൽ വിവിധ ജില്ലകളിൽ Yellow Alert നൽകിയിട്ടുണ്ട്.

ചൂട് കൂടുന്ന പ്രദേശങ്ങൾ

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ, മഞ്ചേരി, വണ്ടൂർ, നിലമ്പൂർ, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, കോങ്ങാട്, ഒറ്റപ്പാലം, ചെർപ്പുളശ്ശേരി, തൃശ്ശൂര് അങ്കമാലി, മൂവാറ്റുപുഴ, ഏറ്റുമാനൂർ, പാലാ, കോഴഞ്ചേരി, കോഴഞ്ചേരി, കോന്നി, പുനലൂർ, പാലോട് അഞ്ചൽ, ആയൂർ, വിതുര, കുളത്തുപുഴ തുടങ്ങിയ പ്രദേശങ്ങളിൽ സാധാരണയേക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി വരെ താപനില കൂടാം. ഇന്ന് കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ചൂടിൽ അല്പം കുറവുണ്ടാകും.

ശനി ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലും കേരളത്തിൽ ചൂട് കൂടും. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മധ്യകേരളത്തിൽ താപനില 40 ഡിഗ്രിയോട് അടുക്കാൻ സാധ്യത. 13 മുതൽ ഒറ്റപ്പെട്ട മഴ ലഭിക്കുന്നതിനാൽ താപനിലയിൽ ഏതാനും ദിവസം കുറവുണ്ടാകും.

മഴ സാധ്യത

മലപ്പുറം മുതൽ തെക്കോട്ടുള്ള ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. മലപ്പുറം ജില്ലയുടെ കിഴക്കൻ മേഖലകളിലും പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖലകളിലും വൈകിട്ടോ രാത്രിയോ ചില പ്രദേശങ്ങളിൽ മഴ ലഭിച്ചേക്കും. മണ്ണാർക്കാട്, അഗളി, അട്ടപ്പാടി തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ പ്രതീക്ഷിക്കുന്നത്. രാത്രിയോടെ ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലും ഒറ്റപ്പെട്ട മഴ സാധ്യത. നാളെ പുലർച്ചെ പൊന്നാനിക്കും കോഴിക്കോടിനും ഇടയിലുള്ള തീരദേശത്ത് ചാറ്റൽ മഴയും ലഭിക്കും.

Metbeat News

visit metbeat.com for weather today

The post kerala weather 07/03/25 : ചൂട് കൂടിനിൽക്കും; ഒറ്റപ്പെട്ട മഴ സാധ്യത appeared first on Metbeat News.

Related Post