India weather updates 08/03/25: ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില 41.2°c ഇന്നലെ രേഖപ്പെടുത്തി; കേരളത്തിൽ മഴ മുന്നറിയിപ്പ്

India weather updates 08/03/25: ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില 41.2°c ഇന്നലെ രേഖപ്പെടുത്തി; കേരളത്തിൽ മഴ മുന്നറിയിപ്പ്

രാജ്യത്തെ ഈ സീസണിലെ ഏറ്റവും ഉയർന്ന താപനില 41.2°c Yavatmal ( വിദർഭ )യിൽ ഇന്നലെ രേഖപെടുത്തി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കുപ്രകാരം ഫെബ്രുവരി 24 നു കണ്ണൂർ എയർപോർട്ടിൽ രേഖപെടുത്തിയ 40.4°c ആയിരുന്നു ഈ വർഷത്തെ ഇതുവരെ രേഖപെടുത്തിയ ഉയർന്ന താപനില. എന്നാൽ ഇന്നലെ 41.2 ഡിഗ്രി രേഖപ്പെടുത്തിയതോടെ ഈ റെക്കോർഡും മറികടന്നു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം കേരളത്തിൽ ഇന്നലെ ഉയർന്ന ചൂട് പാലക്കാട്‌ ( 38°c) രേഖപെടുത്തി. ( അനൗദ്യോഗികമായി കേരളത്തിൽ പലയിടങ്ങളിലും 38-40 ഇടയിൽ രേഖപെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് പാലക്കാട്‌, പത്തനംതിട്ട, മലപ്പുറം, ജില്ലകളിൽ ).

അതേസമയം വരും മണിക്കൂറിൽ ആലപ്പുഴ കോട്ടയം എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

11/03/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

metbeat news

The post India weather updates 08/03/25: ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില 41.2°c ഇന്നലെ രേഖപ്പെടുത്തി; കേരളത്തിൽ മഴ മുന്നറിയിപ്പ് appeared first on Metbeat News.

Related Post