ഭംഗി മാത്രമല്ല, പണവും തരും റോസാപ്പൂ; പോളിഹൗസിൽ റോസക്കൃഷിയുമായി ജോർലി

കുമളിയുടെ തണുപ്പിൽ റോസാപ്പൂ വിരിയിച്ചു വരുമാനം നേടുകയാണ് അട്ടപ്പള്ളം മറ്റപ്പള്ളി ജോർലി ജോൺ. 5400 ചതുരശ്ര അടി പോളിഹൗസിലാണ് കൃഷി. ബികോം ബിരുദധാരിയായ ജോർലി സ്വകാര്യ കമ്പനിയിൽ 12 വർഷം ജോലി ചെയ്തു. തുടർന്ന് ഇടവക പള്ളിയിൽ 6 വർഷം ജോലി നോക്കിയതിനു ശേഷമാണ് കൃഷിയിലേക്ക് എത്തുന്നത്. ഭർത്താവ് ഷിബു തോമസ് ബെംഗളൂരുവിൽ പരിശീലനത്തിന് പോയാണ് ജോർലിക്ക് റോസപ്പൂ കൃഷിയുടെ പാഠങ്ങൾ പകർന്നു നൽകിയത്.

Related Post