ഒന്നിച്ചു നിന്നാൽ വിപണിയും കൂടെ പോരും; മൂല്യവർധിത ഉൽപന്നങ്ങൾ മാർക്കറ്റിലിറക്കി വനിതാ കൂട്ടായ്മ

കാർഷിക വിളകളിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിച്ച് വേറിട്ട കാർഷിക സംസ്കാരത്തിലൂടെ നേട്ടം കൊയ്യുകയാണ് ഇടുക്കി പാറത്തോട് സെന്റ് ജോസഫ് കോൺവന്റിലെ സിസ്റ്റർ ചൈതന്യയുടെ നേതൃത്വത്തിലുള്ള സ്പേസിയ ഇടുക്കി ഫാർമേഴ്സ് പ്രൊഡ്യൂസർ കൂട്ടായ്മ. വനിതകളുടെ കൂട്ടായ്മയിലാണ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി പ്രവർത്തിക്കുന്നത്. 2022 മേയ് 25ന് പാറത്തോട്ടിൽ പ്രവർത്തനം ആരംഭിച്ച കൂട്ടായ്മയിൽ ഇടുക്കി, എറണാകുളം ജില്ലകളിൽനിന്നുള്ള 692 ഷെയർ ഹോൾഡേഴ്സാണ് ഉള്ളത്.

Related Post