ആറു സെന്റിൽ 30 ഇനം പച്ചക്കറി; അടുക്കള വട്ടത്തിൽ വീട്ടമ്മയുടെ ജൈവ പച്ചക്കറി

വിഷമില്ലാത്ത പച്ചക്കറി കഴിക്കാനായി പത്തു വർഷം മുൻപ് വീട്ടാവശ്യത്തിനുള്ള തക്കാളി, പച്ചമുളക്, പയർ എന്നിവ ചട്ടിയിൽ വച്ചുപിടിപ്പിച്ച രമ്യ സനീഷിന് ഇന്ന് വീട്ടുവളപ്പിനോട് ചേർന്നുള്ളത് വിപുലമായ പച്ചക്കറിത്തോട്ടം. നിലവിൽ മുതലക്കോടം കുന്നം പാറയ്ക്കൽ വീട്ടുവളപ്പിലെ 6 സെന്റിൽ കാബേജ്, ബ്രോക്കോളി, ചൈനീസ് കാബേജ്, ഉരുളക്കിഴങ്ങ്, ബജി മുളക്, കാപ്സിക്കം, സവാള, കാരറ്റ്, ബീറ്റ്‌റൂട്ട്, ബീൻസ്, കോവൽ, പാവൽ, ചീര, ചേന, ചേമ്പ് തുടങ്ങി 30 ഇനം പച്ചക്കറികളുണ്ട്. ഇവയെല്ലാം ഗ്രോ ബാഗുകളിലും പൂച്ചെട്ടികളിലുമാണ് വച്ചുപിടിപ്പിച്ചിട്ടുള്ളത്.

Related Post