Kerala weather 07/03/25: അപ്രതീക്ഷിത മഴ എത്തി : വടക്കും തെക്കും വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നു

Kerala weather 07/03/25: അപ്രതീക്ഷിത മഴ എത്തി : വടക്കും തെക്കും വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നു

അപ്രതീക്ഷിതമായി എത്തിയ മഴ കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ലഭിച്ചു. വടക്കൻ കേരളത്തിലും രാത്രിയോടെ മഴ കിട്ടും. പാലക്കാട് ജില്ലയിലും,മലപ്പുറം ജില്ലയുടെ വിവിധ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. കല്ലിക്കോട്, മണ്ണാർക്കാട്, കൊല്ലം, വിളക്കുടി,പുനലൂർ,തിരുവനന്തപുരം തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മലപ്പുറം, പാലക്കാട് ഉൾപ്പെടെ വിവിധ ജില്ലകളിൽ ഇന്ന് വൈകിട്ട് മഴ ലഭിക്കുമെന്ന് രാവിലത്തെ ഫോർകാസ്റ്റിൽ metbeat weather നിരീക്ഷകർ പറഞ്ഞിരുന്നു.

അപ്രതീക്ഷിതമായി ലഭിച്ച മഴയ്ക്ക് കാരണം കേരളത്തിന് വടക്കും തെക്കും കാറ്റുകളുടെ അഭിസരണം (convergence) രൂപപ്പെട്ടതാണ്. അപ്രതീക്ഷിതമായി ലഭിച്ച മഴ പുലർച്ചെ വരെ കിട്ടും. പാലക്കാട് pass area യിൽ കാറ്റ് കാരണം ഇവിടെ convergence നടക്കുന്നില്ല. അതിനാൽ മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ ചില മേഖലകളിൽ മഴ സാധ്യത ഇതോടെ ഇല്ലാതായി.

അതേസമയം കേരളത്തിൽ വരും ദിവസങ്ങളിലും താപനില ഉയരും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ട്.

2025 മാർച്ച് 07 മുതൽ 09 വരെ തീയതികളിൽ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയു, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 3°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2025 മാർച്ച് 07 മുതൽ 09 വരെ ചൂടും ഈർപ്പവുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. അതിനാൽ ദാഹം ഇല്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. മൂത്രം തെളിഞ്ഞ നിറത്തിൽ നിലനിർത്തുന്നത് വരെ വെള്ളം കുടിക്കുക. നോമ്പുള്ളവർ രാത്രി നന്നായി വെള്ളം കുടിക്കുക. UV index മാക്സിമം ലെവലിൽ എത്തുന്നതിനാൽ നേരിട്ട് വെയിൽ കൊള്ളരുത്. കാൻസർ പോലുള്ള രോഗങ്ങൾക്ക് അമിത UV റേഡിയേഷൻ കാരണമായേക്കും. കുട ചൂടുന്നത് ശീലമാക്കുക.

12 ന് ശേഷം കേരളത്തിൽ വീണ്ടും മഴ

12 ന് ശേഷം കേരളത്തിൽ വീണ്ടും മഴ സാധ്യതയുണ്ട്. തെക്ക് മുതൽ എറണാകുളം വരെയാണ് മഴ സാധ്യത. ഒറ്റപ്പെട്ട മഴ വടക്കൻ കേരളത്തിലും 13 ന് ശേഷം ലഭിക്കും. ആറ്റുകാൽ പൊങ്കാല ദിവസം തിരുവനന്തപുരത്ത് മഴ സാധ്യത ഉണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അഞ്ചുദിവസത്തെ മഴ പ്രവചനത്തിൽ ചൊവ്വാഴ്ച 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത് .

The post Kerala weather 07/03/25: അപ്രതീക്ഷിത മഴ എത്തി : വടക്കും തെക്കും വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നു appeared first on Metbeat News.

Related Post