കഞ്ഞിവെള്ളം കൊണ്ട് ഇങ്ങനെ ചെയ്ത് നോക്കൂ, കറിവേപ്പില പറിച്ച് മടുക്കും

റികളിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാണല്ലോ കറിവേപ്പില. എല്ലാ വീടുകളിലും ദിവസവും ഉപയോഗമുള്ളതാണ് കറിവേപ്പില. എളുപ്പം വളർത്തിയെടുക്കാൻ പറ്റാവുന്നതായിട്ടും മിക്കവരും കടകളിൽ നിന്ന് വാങ്ങുകയാണ് ചെയ്യാറ്. കടകളിൽ നിന്ന് കിട്ടുന്നതാകട്ടെ, പലപ്പോഴും കീടനാശിനിയുടെ അളവ് മാരകമായ രീതിയിലടങ്ങിയിരിക്കുന്ന കറിവേപ്പിലയായിരിക്കും.

ഇലയില്‍ പറ്റിപ്പിടിച്ച് നീരൂറ്റിക്കുടിക്കുന്ന കറുത്തനിറത്തിലുള്ള അരക്കിന്റെ ആക്രമണമാണ് കറിവേപ്പില നേരിടുന്ന പ്രധാന ആക്രമണം. ഇതിനെ പ്രതിരോധിക്കാനാണ് പ്രധാനമായും കീടനാശിനികൾ ഉപയോഗിക്കുന്നത്. കറിവേപ്പിലയുടെ വളര്‍ച്ചയെ തന്നെ മുരടിപ്പിക്കുന്നതാണ് അരക്ക്. വാണിജ്യാടിസ്ഥാനത്തില്‍ ചെയ്യുന്ന കറിവേപ്പിലകൃഷിയില്‍ അരക്കിനെ തുരത്താന്‍ മാരക കീടനാശിനിതന്നെയാണ് പ്രയോഗിക്കുന്നത്.

അടുക്കളമുറ്റത്തെ കറിവേപ്പിലയെയും അരക്ക് വെറുതെ വിടാറില്ല. വളർച്ച മുരടിക്കുന്ന ഇലകളെടുത്ത് പരിശോധിച്ചാൽ അരക്ക് കാണാനാകും. അരക്കിനെ പ്രതിരോധിക്കാൻ ഏറ്റവും മികച്ച മാർഗമാണ് കഞ്ഞിവെള്ളം പ്രയോഗിക്കൽ. ആക്രമണത്തിന്റെ ആരംഭത്തില്‍തന്നെ കഞ്ഞിവെള്ളം ഇരട്ടി വെള്ളംകൂട്ടി നേര്‍പ്പിച്ച് ഇലകളില്‍ തളിച്ചാല്‍ അരക്കിനെ തുരത്താം.

ഇവിടെ സഹായകമാകുന്നത് കഞ്ഞിവെള്ളത്തിന്റെ പശഗുണമാണ്. കഞ്ഞിപ്പശ ഉണങ്ങിയ പാടപോലെ അരക്കിനെയും പിടിച്ചുമാറ്റും. ആഴ്ചയിലൊരിക്കല്‍ കഞ്ഞിവെള്ളം സ്‌പ്രേ ചെയ്യുന്നത് കറിവേപ്പിലയുടെ വളര്‍ച്ച കൂട്ടും. ഒപ്പം ചാണകപ്പൊടിയും മേല്‍മണ്ണും തുല്യ അളവില്‍ കൂട്ടിക്കലര്‍ത്തി തടംകോരുകയും വേനല്‍ക്കാലത്ത് നനയ്ക്കുകയും വേണമെന്നുമാത്രം.�

നടീലും പരിപാലനവും

  • പുതുമഴ ലഭിക്കുന്നതോടെ കറിവേപ്പ് തൈ നടാം. നല്ല വേനലിൽ തൈ നടരുത്.
  • വേരിൽ നിന്ന് മുളപ്പിച്ച നല്ല കരുത്തുള്ള തൈ വേണം നടനായി എടുക്കാൻ.
  • രണ്ട് അടിയെങ്കിലും ആഴവും വിസ്താരവുംമുള്ള കുഴിവേണം തൈ നടാൻ.
  • കുഴിയിൽ അര കോട്ട ചാണകപ്പൊടിയോ കമ്പോസ്റ്റോ ഇട്ടു കുഴി മൂടി നടുവിൽ ചെറു കുഴി എടുത്ത് തൈ നടാം .
  • തൈ നടുന്ന സ്ഥലത്തെ മണ്ണ് ഉറപ്പുള്ളതാണെങ്കിൽ കുഴിയിൽ ചകിരിച്ചോർ, ഉമി, ഉണങ്ങിയ കരിയില എന്നിവയിൽ ഏതെങ്കിലുമിട്ട് കുഴി വായുസഞ്ചാരമുള്ളതാക്കുക.
  • തൈകൾ നടുമ്പോൾ ഒരു പിടി വേപ്പിൻ പിണ്ണാക്കും ഒരു പിടി എല്ലു പൊടിയും കുഴിയിൽ ചേർത്ത് ഇളക്കി നട്ടാൽ രോഗ കീടങ്ങളില്ലാതെ കറിവേപ്പ് വളർന്ന് വരും.
  • നട്ട് മൂന്ന് മാസം കഴിഞ്ഞ ശേഷം തടം ചെറുതായി ഇളക്കി വേരിൽ ക്ഷതം വരാതെ ജൈവ വളങ്ങൾ ഏതെങ്കിലും നൽകി മണ്ണ് വിതറണം.�

വളപ്രയോഗവും കീടനിയന്ത്രണവും

  • ഉണങ്ങി പൊടിഞ്ഞ കാലി വളം, കമ്പോസ്റ്റ്, എന്നിവയിൽ ഏതെങ്കിലും ഒന്ന്, മൂന്ന് മാസം കൂടുമ്പോൾ തടത്തിൽ നൽകണം.
  • കടല പിണ്ണാക്ക്-പച്ചചാണക തെളി ഇടയ്ക്ക് തടത്തിൽ ഒഴിച്ച് കൊടുത്താൽ കൂടുതൽ തളിരിലകൾ വരും.
  • കറിവേപ്പിൻറെ തടത്തിൽ മുട്ടത്തോട് പൊടിച്ചിടുന്നത് നല്ലതാണ്.
  • വേപ്പെണ്ണ-സോപ്പ്-വെളുത്തുള്ളി മിശ്രിതം ഇലകളിലും ഇളം തണ്ടിലും തളിച്ചാൽ നാരകപ്പുഴുവിൻറെ ശല്യം തടയാം.
  • തണ്ടും ഇലയും മുരടിപ്പിക്കുന്ന ചെറുപ്രാണികളെ അകറ്റാൻ വെർട്ടിസീലിയം 20 gm ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കുക.�

വിളവെടുപ്പ്

  • കറിവേപ്പിന് ഒരാൾപ്പൊക്കം ആകുമ്പോൾ തലയറ്റം ഒടിച്ചു വെക്കണം. അപ്പോൾ താഴെ നിന്ന് കൂടുതൽ ശിഖിരങ്ങൾ പൊട്ടി മുളയ്ക്കും.
  • വിളവെടുക്കുമ്പോൾ ഇലകൾ അടർത്തി എടുക്കാതെ ശിഖിരങ്ങൾ ഓടിച്ചെടുക്കണം.
  • വളർച്ച എത്താത്ത തൈയിൽ നിന്ന് വിളവെടുക്കരുത്.
  • മേൽപറഞ്ഞപ്പോലെ കറിവേപ്പ് തൈ പരിപാലിച്ചാൽ ഒരു കറിവേപ്പിൽ നിന്ന് 50 വർഷത്തിൽ കൂടുതൽ വിളവെടുക്കാം.�

കറിവേപ്പിലയുടെ ഗുണങ്ങൾ അറിയാം

1. കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തേച്ചാല്‍ തലമുടി തഴച്ച് വളരുകയും മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കുകയും ചെയ്യും.

2. തലമുടി കൊഴിച്ചില്‍ തടയുന്നതിനായി കറിവേപ്പില, കറ്റാര്‍വാഴ, മൈലാഞ്ചി എന്നിവ ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ തേക്കുക.

3. ദഹനത്തിനും, ഉദരത്തിലെ കൃമി നശീകരണത്തിനും വിറ്റാമിന്‍ ‘എ’ കൂടുതല്‍ അടങ്ങിയ കറിവേപ്പില കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.

4. ചര്‍മരോഗങ്ങള്‍ ഇല്ലാതാക്കാന്‍ കറിവേപ്പിലയരച്ച് കുഴമ്പാക്കി പുരട്ടിയാല്‍ മതി.

5. ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് ഇഞ്ചിയും, കറിവേപ്പിലയും അരച്ച് മോരില്‍ കലക്കിക്കഴിക്കുക.

6. കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരില്‍ അരച്ച് തലയില്‍ തേച്ച് അര മണിക്കൂറിനു ശേഷം കുളിക്കുക. ഇതുവഴി പേന്‍, ഈര്, താരന്‍ എന്നിവ നിശ്ശേഷം ഇല്ലാതാകും.

7. അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ ശമിപ്പിക്കാന്‍ കറിവേപ്പിലയും മഞ്ഞളും കുടിയരച്ച് തുടര്‍ച്ച യായി ഒരു മാസത്തോളം രാവിലെ കഴിച്ചാല്‍ മതി.

8. പാദങ്ങളുടെ സൗന്ദര്യത്തിന് പച്ചമഞ്ഞളും കറിവേപ്പി ലയും ചേര്‍ത്തരച്ച് തുടര്‍ച്ചയായി മൂന്ന് ദിവസം കാലില്‍ തേച്ച് പിടിപ്പിക്കുക. അതുവഴി ഉപ്പൂറ്റി വിണ്ടുകീറുന്നതും മാറിക്കിട്ടും.

9. ഉദരരോഗങ്ങള്‍ ശമിക്കാന്‍ കറിവേപ്പിലയിട്ട് വെന്ത വെള്ളം പതിവായി കുടിക്കുക.

10. കഴിക്കുന്ന ഭക്ഷണത്തില്‍ പതിവായി കറിവേപ്പില ഉള്‍പ്പെടുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. വിറ്റാമിന്‍ ‘എ’ ധാരാളം ഉള്‍ക്കൊള്ളുന്ന ഇലക്കറിയാണ് കറിവേ പ്പില. അതുകൊണ്ടാണ് നേത്രസംബന്ധമായ അസുഖങ്ങള്‍ക്ക് ഫലപ്രദമായിരിക്കുന്നതും.

11. അരുചി മാറിക്കിട്ടാന്‍ കറിവേപ്പിലയരച്ച് മോരില്‍ കലക്കി സേവിക്കുന്നത് ഫലപ്രദമാണ്.

12. കറിവേപ്പിലയരച്ച് പൊളിച്ച അടക്കയോളം വലുപ്പത്തില്‍ ഉരുട്ടി കാലത്ത് ചൂട് വെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ അമിത കൊളസ്‌ട്രോള്‍ മൂലമുണ്ടാകുന്ന അസുഖങ്ങള്‍ക്ക് ശമനം കിട്ടും.

13. പുഴുക്കടി അകലാന്‍ കറിവേപ്പിലയും, മഞ്ഞളും ചേര്‍ത്തരച്ചിട്ടാല്‍ മതി.

14. കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് നെല്ലിക്ക വലുപ്പത്തില്‍ കാലത്ത് ചൂട് വെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ കാലില്‍ ഉണ്ടാകുന്ന എക്‌സിമയ്ക്ക് ശമനം കിട്ടും.

Related Post