Ramadan moon sighting LIVE updates: ഗള്‍ഫില്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ റമദാന് തുടക്കം

Ramadan moon sighting LIVE updates: ഗള്‍ഫില്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ റമദാന് തുടക്കം

മാസപ്പിറവി ദര്‍ശനത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ നാളെ (മാര്‍ച്ച് 1) ന് റമദാന് തുടക്കം. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ചിലയിടങ്ങളില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായില്ല. കേരളത്തില്‍ ഞായറാഴ്ചയോ തിങ്കളാഴ്ചയോ ആയിരിക്കും റമദാന്‍ തുടങ്ങുക.

ഗള്‍ഫില്‍ റമദാന് തുടക്കം

യു.എ.ഇയില്‍

സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ രാജ്യങ്ങളില്‍ മാര്‍ച്ച് ഒന്നിന് റമദാന്‍ ആയിരിക്കും. International Astronomical Center (IAC) ആണ് യു.എ.ഇയിലെ മാസപ്പിറവി സ്ഥിരീകരിച്ചത്.

വെള്ളിയാഴ്ച ടെലസ്‌കോപ് വഴി ഐ.എ.സി ചന്ദ്രപിറവി ചിത്രീകരിച്ചു. ദുബൈയിലെ Khatim Astronomical Observatory യിലെ നിരീക്ഷണ കേന്ദ്രത്തിലാണ് മാസപ്പിറവി ദൃശ്യമായതെന്ന് യു.എ.ഇ അറിയിച്ചു. ഇത്തവണ യു.എ.ഇ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഡ്രോണ്‍ ഉപയോഗിച്ചിരുന്നു.

സൗദി അറേബ്യയില്‍

ഗള്‍ഫില്‍ സൗദി അറേബ്യയാണ് ആദ്യം മാസപ്പിറവി സ്ഥിരീകരിച്ചത്. തുമൈറിലും സുദൈറിലും ഉള്‍പ്പെടെ വിപുലമായ ക്രമീകരണമാണ് സൗദി അറേബ്യ ചന്ദ്രപിറവി ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയിരുന്നത്. സൗദിയില്‍ പടിഞ്ഞാറന്‍, മധ്യ, കിഴക്കന്‍ മേഖലകളില്‍ നിരീക്ഷണത്തിന് സൗകര്യമൊരുക്കിയിരുന്നു. മേഘങ്ങള്‍ ആണ് സൗദിയില്‍ ചന്ദ്രപിറവി ദര്‍ശനത്തിന് വെല്ലുവിളി സൃഷ്ടിച്ചത്.

ഒമാനില്‍

ഒമാന്‍ റമദാന്‍ മൂണ്‍ സൈറ്റിങ് മെയിന്‍ കമ്മിറ്റിയാണ് ചന്ദ്രപിറവി സ്ഥിരീകരിച്ചത്. സാധാരണ ഗള്‍ഫില്‍ മറ്റു രാജ്യങ്ങളില്‍ മാസപ്പിറവി ദര്‍ശിച്ചാലും ഒമാനിലെ മാസപ്പിറവി കേരളത്തിനൊപ്പമാണ് ഉണ്ടാകാറുള്ളത്.

ജപ്പാനില്‍

കിഴക്കനേഷ്യന്‍ രാജ്യമായ ജപ്പാനില്‍ മാസപ്പിറവി ദൃശ്യമായില്ല. റുയാത് ഹിലാല്‍ കമ്മിറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാര്‍ച്ച് 2 നാകും ജപ്പാനില്‍ റമദാന്‍ ഒന്ന്.

ഫിലിപ്പൈന്‍സില്‍

കിഴക്കനേഷ്യന്‍ രാജ്യമായ ഫിലിപ്പൈന്‍സിലും മാസപ്പിറവി ദൃശ്യമായില്ല. മാര്‍ച്ച് 2 നാണ് ഫിലിപ്പൈന്‍സില്‍ റമദാന്‍ വ്രതാരംഭം തുടങ്ങുക. National Commission on Muslim Filipinos ആണ് മാസപ്പിറവി വിവരം സ്ഥിരീകരിച്ചത്.

മലേഷ്യയില്‍

മലേഷ്യയില്‍ മാസപ്പിറവി ദര്‍ശിക്കാത്തതിനാല്‍ മാര്‍ച്ച് 2 നായിരിക്കും റമദാന്‍ തുടങ്ങുക.

ബ്രൂണെ

ബ്രൂണെയിലും മാര്‍ച്ച് 2 നാണ് റമദാന്‍ തുടങ്ങുക. മാസപ്പിറവി ദര്‍ശിച്ചില്ലെന്ന് ആസ്‌ട്രോണമി സെന്റര്‍ അറിയിച്ചു.

ആസ്‌ത്രേലിയയില്‍

ദക്ഷിണാര്‍ധ ഗോളത്തിലെ രാജ്യമായ ആസ്‌ത്രേലിയയില്‍ മാസപ്പിറവി ദര്‍ശിച്ചതിനെ റമദാന്‍ മാര്‍ച്ച് 1 ന് തുടങ്ങും. ആസ്‌ത്രേലിയന്‍ മുസ്്‌ലിംകള്‍ക്ക് പ്രധാനമന്ത്രി അന്തോണി ആല്‍ബനീസ് റമദാന്‍ ആശംസകള്‍ നേര്‍ന്നു. ആസ്‌ത്രേലിയന്‍ ഗ്രാന്റ് മുഫ്തി ഡോ. ഇബ്‌റാഹീം അബു മുഹമ്മദാണ് രാജ്യത്ത് റമദാന്‍ മാസപ്പിറവി സ്ഥിരീകരിച്ചത്. Australian Fatwa Council, the Federal Council of Imams, and the Council of Fatwa and Sharia Arbitration എന്നിവയും മാസപ്പിറവി അറിയിപ്പ് നല്‍കിയിരുന്നു.

ഇന്തോനേഷ്യയില്‍

ഇന്തോനേഷ്യയില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് മാര്‍ച്ച് 1 ന് റമദാന്‍ വ്രതാരംഭം തുടങ്ങും.

ശ്രീലങ്കയില്‍

ശ്രീലങ്കയില്‍ മാസപ്പിറവി ദര്‍ശിച്ചില്ല. ശ്രീലങ്കയില്‍ മാസപ്പിറവി കണ്ടില്ല. നാളെയാണ് ഇവിടെ റമദാന്‍ 1 ആകുകയെന്ന് കൊളംബൊ ഗ്രാന്റ് മോസ്‌ക് അറിയിച്ചു.

പാകിസ്ഥാനിൽ

മാസപ്പിറവി ദർശിക്കാത്തതിനെ തുടർന്ന് പാകിസ്ഥാനിലും മാർച്ച് 2 ആയിരിക്കും റമദാൻ തുടങ്ങുക.

ബ്രിട്ടന്‍, യു.എസ് എന്നിവിടങ്ങളിലും ഇന്ന് റമദാനെ വരവേല്‍ക്കും.

Metbeat News

The post Ramadan moon sighting LIVE updates: ഗള്‍ഫില്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ റമദാന് തുടക്കം appeared first on Metbeat News.

Related Post