വേനലിലും പുഞ്ചകൃഷിയുമായി ആദിവാസികൾ

ആദിവാസി കുടുംബങ്ങൾ മരക്കടവിൽ നടത്തുന്ന പുഞ്ചകൃഷി
പുൽപള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവിലെ ആദിവാസി കുടുംബങ്ങൾ വേനൽക്കാലത്തും പുഞ്ചകൃഷിയുമായി രംഗത്ത്. വർഷത്തിൽ നഞ്ച, പുഞ്ച കൃഷികൾ കാലങ്ങളായി നടത്തി വരുന്നവരാണിവർ. കബനി തീരത്തെ മരക്കടവ് പാടശേഖരത്തിലെത്തിയാൽ ഇവരുടെ കൃഷി നല്ലൊരു കാഴ്ചയാണ് സമ്മാനിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് മരക്കടവിലെ ഗോത്ര വിഭാഗം കുടുംബങ്ങൾക്ക് മിച്ച ഭൂമിയായി നൽകിയ സ്ഥലത്താണ് ഇവർ കൃഷി ചെയ്ത് വരുന്നത്. 20ഓളം കുടുംബങ്ങൾ ഇപ്പോഴും നെൽകൃഷിയിൽ സജീവമാണ്. പാടം ഒരുക്കുന്നതു മുതൽ കൊയ്ത്തുവരെയുള്ള പണികൾ ഇവർ തന്നെയാണ് നടത്തുന്നത്.
ഇവരുടെ വീട്ട് ആവശ്യം കഴിഞ്ഞുള്ള നെല്ല് പുറത്ത് വിൽക്കുകയും ചെയ്യുന്നു. അമിത രാസ കീടനാശിനി പ്രയോഗങ്ങളില്ലാതെയാണ് കൃഷി.�