തോ​ക്ക് വേണമെന്നില്ല, എങ്ങനെയും കൊല്ലാം, ഒരു കാട്ടുപന്നിയെ കൊന്നാൽ 1000 രൂപ, കുഴിച്ചിടുന്നതിന് 500ഉം; വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തിൽ പുതിയ ‘ഓഫർ’

റാ​ന്നി: കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ സ്വ​ന്തം നി​ല​യി​ൽ വേ​ട്ട​യാ​ട​ണ​മെ​ന്ന് വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ജ​യിം​സ് ക​ർ​ഷ​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ട​വി​ള കൃ​ഷി​ക്കാ​യി ഇ​ഞ്ചി, മ​ഞ്ഞ​ൾ വി​ത്ത് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ഞ്ചാ​യ​ത്തീ​രാ​ജ് ച​ട്ട പ്ര​കാ​ര​വും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ സ​വി​ശേ​ഷ അ​ധി​കാ​ര പ്ര​കാ​രം ചീ​ഫ് വൈ​ൽ​ഡ് വാ​ർ​ഡൻ അ​ധി​കാ​ര പ​ദ​വി​വെ​ച്ചാ​ണ് വ്യ​വ​സ്ഥാ​പി​ത മാ​ർ​ഗ​ത്തി​ലൂ​ടെ കാ​ട്ടു​പ​ന്നി​ക​ളെ കൊ​ന്നൊ​ടു​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. പ​ന്നി​ക​ളെ വേ​ട്ട​യാ​ടാ​ൻ സ്വ​ന്ത​മാ​യി തോ​ക്ക് ഇ​ല്ലാ​ത്ത ക​ർ​ഷ​ക​ന് അ​വ​ന് അ​റി​യാ​വു​ന്ന മാ​ർ​ഗം സ്വീ​ക​രി​ച്ച് പ​ന്നി​ക​ളെ വേ​ട്ട​യാ​ടാ​മെ​ന്നും വേ​ട്ട​യാ​ടി​യാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ അ​റി​യി​ക്ക​ണ​മെ​ന്നും വേ​ട്ട​യാ​ടു​ന്ന ക​ർ​ഷ​ക​ന് 1000 രൂ​പ​യും കു​ഴി​ച്ചി​ടു​ന്ന ആ​ൾ​ക്ക് 500 രൂ​പ​യും ന​ൽ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ്​ പ​റ​ഞ്ഞു.

മു​ൻ​കൂ​ർ അ​നു​മ​തി ന​ല്‍കാ​ൻ വെ​ള്ള പേ​പ്പ​റി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് അ​പേ​ക്ഷ ന​ല്‍ക​ണ​മെ​ന്നും അ​പേ​ക്ഷ ന​ല്‍കു​ന്ന​വ​ർ​ക്ക് ഉ​ട​ൻ വേ​ട്ട​യാ​ടാ​നു​ള്ള ഉ​ത്ത​ര​വ്​ ന​ല്‍കു​മെ​ന്നും പ്ര​സി​ഡ​ന്‍റ്​ പ​റ​ഞ്ഞു. തോ​ക്ക് ലൈ​സ​ൻ​സു​ള്ള എ​ട്ടു​പേ​ർ​ക്ക് ക​ർ​ഷ​ക​രു​ടെ കൃ​ഷി ഭൂ​മി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു കൊ​ല്ലാ​ൻ അ​നു​മ​തി ന​ല്‍കി​യി​ട്ടു​ണ്ട്. ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ആ​ർ​ക്കും തോ​ക്ക് സ്വ​ന്ത​മാ​യി​ല്ല. അ​തി​നാ​ൽ പ​ഞ്ചാ​യ​ത്തി​ന് വെ​ളി​യി​ൽ ഉ​ള്ള​വ​ർ​ക്കാ​ണ് അ​നു​മ​തി ന​ല്‍കി​യി​ട്ടു​ള്ള​ത്. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് പൊ​ന്ന​മ്മ ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മ​തി അ​ധ്യക്ഷ​രാ​യ ഇ.​വി. വ​ർ​ക്കി, ര​മ​ദേ​വി, അം​ഗ​ങ്ങ​ളാ​യ രാ​ജി വി​ജ​യ​കു​മാ​ർ, ജി​നു മ​ന​യ​ത്തു​മാ​ലി, എ​ലി​സ​ബ് തോ​മ​സ്, ജോ​യി ജോ​സ​ഫ്, റ​സി ജോ​ഷി, ന​ഹാ​സ്, രാ​ജ​ൻ, പ്ര​സ​ന്ന​കു​മാ​രി, കൃ​ഷി ഓ​ഫി​സ​ർ നീ​മ തുടങ്ങിയവ​ർ സം​സാ​രി​ച്ചു.

കാ​ട്ടു​പ​ന്നി​ക​ൾ പാ​ട​ശേ​ഖ​രം ന​ശി​പ്പി​ച്ചു

തി​രു​വ​ല്ല: വേ​ന​ൽ മ​ഴ​യി​ൽ ന​ശി​ച്ച നെ​ൽ​കൃ​ഷി​യി​ൽ​നി​ന്ന്​ മെ​ല്ലെ ക​ര​ക​യ​റു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യി ക​തി​ർ വ​ന്ന പാ​ട​ശേ​ഖ​രം കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്ക​പ്പെ​ട്ടു. 80 ഏ​ക്ക​റോ​ളം വ​രു​ന്ന കു​റ്റൂ​ർ കോ​ത​വി​രു​ത്തി പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ രാ​ത്രി കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​മാ​യി വ​ന്ന് പാ​ട​ശേ​ഖ​രം കു​ത്തി​മ​റി​ച്ച​ത്.�

കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നെ​ൽ​കൃ​ഷി ന​ശി​ച്ച കോ​ത​വി​രു​ത്തി പാ​ട​ശേ​ഖ​ര​ത്തി​ൽ യു.​ഡി.​എ​ഫ്​ സം​ഘം എ​ത്തി​യ​പ്പോ​ൾ

ഇ​ത്ത​വ​ണ വി​ത്ത് ഇ​റ​ക്കി​യ സ​മ​യ​ത്ത്​ വേ​ന​ൽ മ​ഴ​യി​ൽ ഉ​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കൃ​ഷി പൂ​ർ​ണ​മാ​യി ന​ശി​ച്ചി​രു​ന്നു. കൃ​ഷി ഉ​പേ​ക്ഷി​ക്കാ​ൻ മ​ന​സ്സ് അ​നു​വ​ദി​ക്കാ​തി​രു​ന്ന ക​ർ​ഷ​ക​ർ വീ​ണ്ടും കൃ​ഷി ഇ​റ​ക്കി​യ​പ്പോ​ഴാ​ണ് കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണം ശ​ക്ത​മാ​യ​ത്. കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു​കൊ​ല്ല​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

നെ​ൽ ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ ഉ​ണ്ടാ​യ ന​ഷ്ടം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് യു.​ഡി.​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. യു.​ഡി.​എ​ഫ്​ ജി​ല്ല ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് മാ​മ്മ​ൻ, പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ്​ കെ.​എ​സ്. എ​ബ്ര​ഹാം, പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ എ​ൻ.​ടി. എ​ബ്ര​ഹാം, ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ൽ, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ. രാ​ജേ​ഷ്, കേ​ര​ള കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ മാ​ത്യു മു​ള​മൂ​ട്ടി​ൽ, ജി​ല്ല സെ​ക്ര​ട്ട​റി ജോ​സ് തേ​ക്കാ​ട്ടി​ൽ, യൂ​ത്ത് ഫ്ര​ണ്ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ ടി​ന്റു മു​ള​മൂ​ട്ടി​ൽ എ​ന്നി​വ​ർ പാ​ട​ശേ​ഖ​രം സ​ന്ദ​ർ​​ശി​ച്ചു.

Related Post