വിളവെടുത്ത് മടുക്കും തക്കാളിത്തൈകൾ ഇങ്ങനെ നട്ടാൽ

വിളവെടുത്ത് മടുക്കും തക്കാളിത്തൈകൾ ഇങ്ങനെ നട്ടാൽ

അടുക്കളത്തോട്ടത്തിൽ ഒഴിച്ചുകൂടാനാവാത്ത ഇനമായ തക്കാളി എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന പച്ചക്കറികളിലൊന്നാണ്. ചെടിച്ചട്ടികളില്‍, ചാക്കുകളില്‍ , ഗ്രോബാഗുകളില്‍ എന്നിങ്ങനെ തൈകള്‍ പറിച്ചു നടാം. വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ്‌ കൂടുതൽ നല്ലത്.

ഒരു ഉഷ്ണകാല സസ്യമാണ് തക്കാളി. ഇവ സമൃദ്ധമായി വളരുന്നത് ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് . അതേസമയം, കീടങ്ങളുടെ ആക്രമണം വ്യാപകമായി തക്കാളി കൃഷി ബാധിക്കാറുണ്ട്.

വിത്തുകള്‍ പാകുന്നതിന് മുമ്പ് ഒരു മണിക്കൂര്‍ രണ്ടു ശതമാനം വീര്യമുള്ള സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുക. ഒരു മാസം പ്രായമായ തൈകള്‍ ആണ് പറിച്ചു നടുക. നടുന്നതിന് മുമ്പും സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞ്, അടിവളമായി ഉണങ്ങിയ ചാണകം, കമ്പോസ്റ്റ് ഇവ ചേര്‍ക്കുക. കുമ്മായം ചേര്‍ത്ത് മണ്ണിന്റെ പുളിപ്പ് കുറയ്ക്കുന്നതും ഗുണകരമാണ്. ചാക്കിലോ ഗ്രോ ബാഗിലോ ആണെങ്കില്‍ മണ്ണ്, ചാണകപ്പൊടി, ചകിരിചോറ് എന്നിവ തുല്യ അളവില്‍ ചേര്‍ത്ത് ഇളക്കി നടുക.

കടല പിണ്ണാക്ക്/കപ്പലണ്ടി പിണ്ണാക്ക് വെള്ളത്തില്‍ ഇട്ടു പുളിപ്പിച്ചത് നാലിരട്ടി വെള്ളം ചേര്‍ത്ത് ഒഴിച്ച് കൊടുക. ഫിഷ്‌ അമിനോ ആസിഡ്, പഞ്ചഗവ്യം, ജീവാമൃതം, ഇവയൊക്കെ ഒരാഴ്ച ഇടവിട്ടു നൽകാം. ചെടി വളര്‍ന്നു വരുമ്പോള്‍ ഒടിഞ്ഞുപോകാതിരിക്കാൻ താങ്ങ് കൊടുക്കുക. സ്യുഡോമോണാസ് ലായനി 10 ദിവസം അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഒഴിച്ച് കൊടുക്കുന്നത് ഏറെ ഗുണകരമാണ്.

രാസവളത്തോട് വളരെ നന്നായി പ്രതികരിക്കുന്ന കുടുംബക്കാരിയായതുകൊണ്ടുതന്നെ തക്കാളിക്ക് വളംചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധ വേണം . മടലുകത്തിച്ച ചാരം തക്കാളിക്ക് ഇടരുത്. രണ്ടാഴ്ചയിലൊരിക്കല്‍ പൊട്ടാഷ് 20 ഗ്രാം തടത്തിലും സൂക്ഷ്മമൂലക മിശ്രിതം മൂന്നുഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്യുന്നതും വിളവ് വർദ്ധിപ്പിക്കും.

Metbeat news

The post വിളവെടുത്ത് മടുക്കും തക്കാളിത്തൈകൾ ഇങ്ങനെ നട്ടാൽ appeared first on Metbeat News.

Related Post