ശക്തമായ മഴയെയും ടൊര്‍ണാഡോയെയും തുടര്‍ന്നുള്ള പ്രളയത്തില്‍ മരണ സംഖ്യ 10 ആയി

ശക്തമായ മഴയെയും ടൊര്‍ണാഡോയെയും തുടര്‍ന്നുള്ള പ്രളയത്തില്‍ മരണ സംഖ്യ 10 ആയി

കിഴക്കന്‍ അമേരിക്കയില്‍ ശക്തമായ മഴയെയും ടൊര്‍ണാഡോയെയും തുടര്‍ന്നുള്ള പ്രളയത്തില്‍ മരണ സംഖ്യ 10 ആയി. കാലാവസ്ഥാ പ്രവചന പ്രകാരം തെക്കു കിഴക്കന്‍ യു.എസില്‍ ഏതാനും ദിവസം കൂടി മഴ തുടരും. അഞ്ചു സംസ്ഥാനങ്ങളില്‍ നേരത്തെ പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏറ്റവും കൂടുതല്‍ പേര്‍ പ്രളയത്തില്‍ മരിച്ചത് കെന്റുകിയിലാണ്. 9 പേരുടെ മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ അറിയിച്ചു.

പ്രളയത്തെ തുടര്‍ന്ന് ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പ്രളയത്തിൽ ഒറ്റപ്പെട്ട 1000 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഒരു മരണം റിപ്പോര്‍ട്ടു ചെയ്തത് ജോര്‍ജിയയിലാണ്. വീടിനു മുകളിലേക്ക് മരം കടപുഴകി വീണാണ് ഇയാള്‍ മരിച്ചത്. കെന്റുകി, ജോര്‍ജിയ, അലബാമ, മിസിസിപ്പി, ടെന്നിസി, വിര്‍ജീനിയ, വെസ്റ്റ് വിര്‍ജീനിയ, നോര്‍ത്ത് കരോലിന എന്നിവിടങ്ങളിലും പ്രളയം ഉണ്ട്. ആയിരക്കണിക്ക് വീടുകളില്‍ വൈദ്യുതി മുടങ്ങിയിട്ടുണ്ട്. കെന്റക്കിയില്‍ കുറഞ്ഞത് 39,000 വീടുകളിലെങ്കിലും വൈദ്യുതിയില്ലെന്നാണ് റിപ്പോര്‍ട്ട്.

കെന്റക്കി, ജോര്‍ജിയ, അലബാമ, മിസിസിപ്പി, ടെന്നസി, വിര്‍ജീനിയ, വെസ്റ്റ് വിര്‍ജീനിയ, നോര്‍ത്ത് കരോലിന എന്നിവിടങ്ങളില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന പ്രവചനമുണ്ടായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഹെലിന്‍ ചുഴലിക്കാറ്റ് വീശിയതിനെ തുടര്‍ന്ന് ഈ സംസ്ഥാനങ്ങളില്‍ കനത്ത മഴയും നാശനഷ്ടവും ഉണ്ടായിട്ടുണ്ടായിരുന്നു . 15 സെ.മി മഴയാണ് കെന്റുകിയില്‍ ലഭിച്ചത്. പ്രളയത്തിന് ഇടയാക്കിയത് ഈ മഴയാണ് .

അമേരിക്കയുടെ തെക്ക്കിഴക്കന്‍
മേഖലയിൽ കനത്ത മഴയില്‍ വന്‍ നാശനഷ്ടം ആണ് ഉണ്ടായിട്ടുള്ളതെന്നും, തന്റെ സംസ്ഥാനത്ത് ഒമ്പത് മരണം സ്ഥിരീകരിച്ചതായും കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ 1000 പേരെ രക്ഷപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. കുറഞ്ഞത് ഒരു ദശാബ്ദത്തിനിടെ കൈകാര്യം ചെയ്യുന്ന ഏറ്റവും ഗുരുതരമായ സാഹചര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം തെരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വെള്ളത്തില്‍ കാറുകള്‍ കുടുങ്ങിയത് മൂലമുണ്ടായ അപകടമാണ് അധികവും.

രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ യുഎസ് പ്രസിഡന്റ് ട്രംപ് നിര്‍ദേശം നല്‍കി. ഇതിനായി അടിയന്തര ഫണ്ടും അദ്ദേഹം അനുവദിച്ചു.

metbeat news

The post ശക്തമായ മഴയെയും ടൊര്‍ണാഡോയെയും തുടര്‍ന്നുള്ള പ്രളയത്തില്‍ മരണ സംഖ്യ 10 ആയി appeared first on Metbeat News.

Related Post