റണ്‍വേ മഞ്ഞ് മൂടി: വിമാനം തലകീഴായി മറിഞ്ഞ് അപകടം, 17 പേർക്ക് പരിക്ക്

റണ്‍വേ മഞ്ഞ് മൂടി: വിമാനം തലകീഴായി മറിഞ്ഞ് അപകടം, 17 പേർക്ക് പരിക്ക്

കാനഡയിലെ ടൊറന്റോയില്‍ വിമാനം തലകീഴായി മറിഞ്ഞ് അപകടമുണ്ടായി. റണ്‍വേയില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ തലകീഴായി മറിഞ്ഞത് ഡെല്‍റ്റ് എയര്‍ലൈന്‍സ് വിമാനമാണ്. മിനിയാപൊളിസില്‍ നിന്ന് ടൊറന്റോയിലേക്ക് വരികയായിരുന്ന ഡെല്‍റ്റ 4819 വിമാനമാണ് അപകടത്തിൽ പെട്ടത്.

കനത്ത കാറ്റിൽ മഞ്ഞ് മൂടിയ റണ്‍വേയിലേക്ക് ഇറങ്ങിയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നത് 80 ഓളം യാത്രക്കാരാണ് . ഇവരില്‍ 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല.

metbeat news

The post റണ്‍വേ മഞ്ഞ് മൂടി: വിമാനം തലകീഴായി മറിഞ്ഞ് അപകടം, 17 പേർക്ക് പരിക്ക് appeared first on Metbeat News.

Related Post