പണ്ട് മിക്ക വീടിെൻറയും മുറ്റത്തുണ്ടായിരുന്നു, ഇപ്പോൾ കാണാനില്ല; മനസ്സുവെച്ചാൽ എളുപ്പം വളർത്താം പനിക്കൂർക്ക

പണ്ട് കാലങ്ങളിൽ മിക്ക വീടിെൻറ മുറ്റത്തും കണ്ടിരുന്ന ഔഷധസസ്യം ആയിരുന്നു പനിക്കൂർക്ക. ഇപ്പോഴുള്ള തലമുറക്ക് അറിയില്ല ഇതിെൻറ ഔഷധ ഗുണങ്ങൾ. കുട്ടികളുള്ള വീട്ടിൽ ഒരു പനിക്കൂർക്ക എങ്കിലും നട്ടുവളർത്തിയിരുന്നു. ഇതിനെ നവര ഇല, കഞ്ഞി കൂർക്ക എന്നൊക്കെ വിളിക്കുന്നവരുണ്ട്. ഇതിെൻറ ശാസ്ത്രീയ നാമം Coleus aromatics എന്നാണ്. അലങ്കാര ചെടിയായും വളർത്താം. ഇലയുടെ അറ്റത്തു വെള്ള കളറുള്ള നവര ഇല കാണാൻ പ്രത്യേക ഭംഗിയാണ്.
ഒട്ടും കെയറിങ് ആവശ്യമില്ലാത്ത ചെടിയാണ്. തണ്ട് മുറിച്ചു വളർത്തിയെടുക്കാം. സൂര്യപ്രകാശം ഉള്ള സ്ഥലത്ത്, നന്നായി അടിവളം ചേർത്ത മണ്ണിലേക്ക് തണ്ടു കുഴിച്ചു നടുന്നത് പനിക്കൂർക്ക നന്നായി വളരാൻ സഹായിക്കും. നല്ല പച്ച നിറമാണ് സാധാരണ കണ്ടു വരുന്ന പനി കൂർക്കയുടെ ഇലക്ക്. ഇതിെൻറ ഇലയുടെയും തണ്ടിെൻറയും ഗന്ധം എല്ലാവർക്കും സുപരിചിതമാണ്. പനി, കഫക്കെട്ട്, ചുമ, നീർകെട്ട്, വയറ് വേദന തുടങ്ങി മിക്ക ആരോഗ്യ പ്രശ്നങ്ങൾക്കും പ്രതിവിധി കൂടിയാണ് പനിക്കൂർക്ക.
ഇതിെൻറ ഇല വാട്ടിയെടുത്ത് നീര് തേനുമായി യോജിപ്പിച്ചു മൂന്ന് ദിവസം മൂന്ന് പ്രാവശ്യമായി കഴിച്ചാൽ കഫക്കെട്ടിന് ശമനമുണ്ടാകുമെന്നാണ് വിശ്വാസം. പനിയും ജലദോഷവും വരുമ്പോൾ ഇതിെൻറ ഇല ഇട്ടു ആവി പിടിച്ചാൽ നന്നായിരിക്കും.�

�
പനിക്കൂർക്കയുടെ ഏതാനും ഔഷധഗുണങ്ങൾ (നാട്ടറിവുകൾ)
- പനിക്കൂർക്കയില, തുളസിയില, കുരുമുളക്, ചുക്ക് – ഇവയുടെ പനിക്കഷായം പ്രസിദ്ധമാണ്. ഇവകൾ ഇട്ടു വെള്ളം തിളപ്പിച്ച് ആവി പിടിക്കുകയും അതേ കഷായം ചക്കര ചേർത്ത് സേവിക്കുകയും ചെയ്താൽ പനി ശമിക്കും. �
- കുഞ്ഞുങ്ങൾക്ക് വയറ്റിൽ അസുഖങ്ങൾ ഉണ്ടാകുമ്പോൾ പനിക്കൂർക്കയില നീര് പഞ്ചസാരയും ചേർത്ത് ദിവസം മൂന്നു നാലു തവണ കൊടുത്താൽ മതി. വയറ്റിലെ അസുഖങ്ങൾ പൊതുവേ ശമിക്കും. �
- പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞ നീര് നെറുകയിൽ വെയ്ക്കുന്നത് കുഞ്ഞുങ്ങളിലെ മൂക്കടപ്പും ജലദോഷവും മാറാൻ സഹായകമാണ്. �
- പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞ നീര് ചെറുചൂടോടെ പത്തു തുള്ളി വീതം മൂന്നു നേരം കൊടുക്കുകയും നീരിൽ തുണി നനച്ച്നെറ്റിയിൽ ഇടുകയും ചെയ്താൽ കുഞ്ഞുങ്ങളിലെ ജലദോഷവും മൂക്കടപ്പും ശമിക്കും. �
- മുലകുടിക്കുന്ന ശിശുക്കൾക്ക് ജലദോഷം ഉണ്ടാവാതെ സൂക്ഷിക്കാം. പനിക്കൂർക്കയില അരച്ച് പാൽക്കഞ്ഞിയിൽ ചേർത്ത് മാതാവ് കഴിച്ചാൽ മതി.��
- വായ്പ്പുണ്ണിന് പനിക്കൂർക്കയില ചതച്ചു പിഴിഞ്ഞെടുത്ത നീര് അത്യന്തം ഫലപ്രദമാണ്. പനിക്കൂർക്കയില നീരിൽ തേൻ ചേർത്ത് പല തവണ കവിൾക്കൊണ്ടാൽ മതി.
- ഉദരകൃമികള്‍ ശമിക്കാന്‍ : പനിക്കൂര്‍ക്കയില അരച്ചത് 10 ഗ്രാം, രാത്രി ചൂടുവെള്ളത്തില്‍ കലക്കി കുടിച്ച ശേഷം, ചൂടുവെള്ളത്തില്‍ ത്രിഫല കലക്കി കുടിച്ചാല്‍ പിറ്റേന്ന് വയറിളകും, ഉദരകൃമികള്‍ പുറത്തു പോകും.�
(മുന്നറിയിപ്പ്: ഡോക്ടറുടെ നിർദേശ പ്രകാരം മാത്രമേ അസുഖങ്ങൾക്ക് ചികിത്സ ചെയ്യാവൂ)