പച്ചക്കറിത്തൈകൾക്ക് വാട്ട രോഗം? - Agrishopee Classifieds

പച്ചക്കറിത്തൈകൾക്ക് വാട്ട രോഗം?

പച്ചക്കറിത്തൈകൾക്ക് വാട്ട രോഗം?

Grafting പരിഹാരം!

വഴുതന, തക്കാളി പോലുള്ള പച്ചക്കറിത്തൈകൾ പലപ്പോഴും ഒറ്റ രാത്രി കൊണ്ടുതന്നെ വാടിപ്പോകുന്നത് നമ്മൾ കണ്ടിട്ടുണ്ട്. കാരണം വാട്ട്‌ രോഗം (Bacterial Wilt). മരുന്നോ മറ്റോ നൽകിയാലും ഇത് രക്ഷിക്കാൻ സാധിക്കാറില്ല.

👉 ഇതിന്‍റെ മികച്ച പരിഹാരമായി കേരള കാർഷിക സർവകലാശാല കണ്ടെത്തിയത് ഗ്രാഫ്റ്റിങ് (ഒട്ടിക്കൽ) സങ്കേതമാണ്.

ഗ്രാഫ്റ്റിങ് എങ്ങനെ ചെയ്യാം?

രോഗപ്രതിരോധ ശേഷിയുള്ള തൈകൾ റൂട്ട് സ്റ്റോക്ക് (Rootstock) ആയി തിരഞ്ഞെടുക്കണം.

നല്ല വിളവും ഉൽപാദനക്ഷമതയും ഉള്ള തൈകൾ സയോൺ (Scion) ആയി തെരഞ്ഞെടുക്കണം.

സാധാരണയായി 20–25 ദിവസ പ്രായമുള്ള തൈകൾ റൂട്ട് സ്റ്റോക്കിനും, 15–20 ദിവസ പ്രായമുള്ള തൈകൾ സയോണിനും ഉപയോഗിക്കുന്നു.

സയോൺ നേർമായി മുറിച്ച്, റൂട്ട് സ്റ്റോക്കിന്റെ തലയിൽ തയ്യാറാക്കിയ വിടവിലേക്ക് ഒട്ടിക്കുക.

വളരെ നഴുങ്ങിയ തൈകളായതിനാൽ കെട്ടാൻ കഴിയില്ല → ചെറിയ ക്ലിപ്പുകൾ ഉപയോഗിക്കുക.

ഏകദേശം ഒരാഴ്ചയ്ക്കുശേഷം സന്ധി ചേർന്നാൽ ക്ലിപ്പ് ഒഴിവാക്കാം.

മാറ്റിനടുമ്പോൾ graft ചെയ്ത ഭാഗം മണ്ണിന് മുകളിൽ തന്നെ നിലനിർത്തണം.

Rootstock-ൽ നിന്ന് വരുന്ന മുളകളും Scion-ൽ നിന്ന് വരുന്ന വേരുകളും മുറിച്ച് നീക്കം ചെയ്യണം.

ഫലം:

ഇങ്ങനെ തയ്യാറാക്കിയ തൈകൾക്ക് വാട്ട് രോഗം ബാധിക്കില്ല.

വിളവ് മികച്ചതാകും.

Grafting #VegetableFarming #OrganicFarming #SustainableFarming #AgriTips #FarmersOfKerala #CropProtection #HealthyHarvest #KitchenGarden #AgricultureInnovation #AgriSolutions #GrowYourOwn #farmingideas

📢 സസ്യങ്ങളെയും കൃഷിയെയും കുറിച്ചുള്ള കൂടുതൽ നുറുങ്ങുകൾക്കും, കാർഷിക ഉൽപ്പന്നങ്ങൾക്കും ഉപദേശങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ട പ്ലാറ്റ്‌ഫോമായ www.agrishopee 💚 സന്ദർശിക്കുക!

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

Related Post