ജര്‍മനിയില്‍ ഇലക്ട്രീഷ്യന്‍ ഒഴിവുകള്‍; നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം

ജര്‍മനിയില്‍ ഇലക്ട്രീഷ്യന്‍ ഒഴിവുകള്‍; നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം

ജര്‍മനിയിലെ ഇലക്ട്രീഷ്യന്‍മാരുടെ 20 ഓളം ഒഴിവുകളിലേയ്ക്ക് സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് വഴി ഇപ്പോള്‍ അപേക്ഷിക്കാം. ഇടനിലക്കാരില്ലാതെയാകും നിയമനം.

യോഗ്യത

ജര്‍മന്‍ സര്‍ക്കാറിന്റെ ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് ഫോര്‍ ഇന്റര്‍നാഷണല്‍ ടാലന്റ്‌സ് (HiH) പ്രോഗ്രമിന്റെ ഭാഗമായി ഇന്‍ഡോജര്‍മന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചാണ് റിക്രൂട്ട്‌മെന്റ്. ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക്‌സില്‍ അംഗീകൃത ഡിപ്ലോമ / ഐ.ടി.ഐ /ബി.ടെക്ക് വിദ്യാഭ്യസയോഗ്യതയും രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെ പ്രവൃത്തിപരിചയവും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ഉളളവര്‍ക്ക് അപേക്ഷിക്കാം. 10 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.

ജര്‍മനിയില്‍ ഇലക്ട്രീഷ്യന്‍
photo courtesy- Joblist.com

ഇലക്ട്രിക്കല്‍ ആന്റ് കണ്‍ട്രോള്‍ എഞ്ചിനീയറിംഗ്, മെഷിന്‍ സേഫ്റ്റി മേഖലകളില്‍ തൊഴില്‍ നൈപുണ്യമുളളവരുമാകണം അപേക്ഷകര്‍. ജര്‍മ്മന്‍ ഭാഷാ യോഗ്യതയുളളവര്‍ക്ക് (A1,A2,B1,B2) മുന്‍ഗണന ലഭിക്കുന്നതാണ്. വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്‌പോര്‍ട്ട്, ഭാഷായോഗ്യത പരിക്ഷയുടെ ഫലം (ബാധകമെങ്കില്‍) എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org www.nifl.norkaroots.org വെബ്‌സൈറ്റുകളില്‍ ഫെബ്രുവരി 24 നകം അപേക്ഷ നല്‍കണം.

ഫാമിലി വിസയും ലഭിക്കും

12 മാസത്തോളം നീളുന്ന ബിവണ്‍ (B1) വരെയുളള ജര്‍മന്‍ ഭാഷാപഠനത്തിനും, കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്കെങ്കിലും ജര്‍മനിയില്‍ താമസിക്കാനും തയാറാകുന്നവരുമാകണം അപേക്ഷകര്‍. ബിവണ്‍ വരെയുളള ജര്‍മന്‍ ഭാഷാപരിശീലനം, യോഗ്യതകളുടെ അംഗീകാരത്തിനുളള നടപടിക്രമങ്ങള്‍, വിസ പ്രോസസ്സിംഗ്, ജോബ് മാച്ചിങ്ങ്, അഭിമുഖങ്ങള്‍, ജര്‍മ്മനിയിലേക്കെത്തിയശേഷമുളള ഇന്റഗ്രേഷന്‍, താമസ സൗകര്യം, കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിനുളള സഹായം എന്നിവയെല്ലാം ഹാന്‍ഡ് ഫോര്‍ ഇന്റര്‍നാഷണല്‍ ടാലന്റ്‌സ് പദ്ധതിയിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കും.

സൗജന്യമായി അപേക്ഷിക്കാം

റിക്രൂട്ട്‌മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04712770536, 539, 540, 577, ടോള്‍ ഫ്രീ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വിസ്).

The post ജര്‍മനിയില്‍ ഇലക്ട്രീഷ്യന്‍ ഒഴിവുകള്‍; നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം appeared first on Metbeat News.

Related Post