ഗസ്സ:ജി.സി.സി രാജ്യങ്ങളുടെ യോഗം നാളെ

ഗസ്സ:ജി.സി.സി രാജ്യങ്ങളുടെ യോഗം നാളെ
ദുബൈ: ഗസ്സ വിഷയത്തില്‍ സഊദിയില്‍ നാളെ ജി.സി.സി രാജ്യങ്ങള്‍ യോഗം ചേരും. ഈജിപ്തും ജോര്‍ദാനും ജിസിസി നേതാക്കള്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഗസ്സ പ്ലാനിനു ബദലായി അറബ് രാജ്യങ്ങളുടെ പ്ലാന്‍ യോഗത്തില്‍ ചര്‍ച്ചയാവും.ഈജിപ്ത് ഇതിന്റെ കരട് തയാറാക്കിയിട്ടുണ്ട്. ഗസ്സയുടെ ഭാവി ഭരണം ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഹമാസിനെ ഭരണത്തില്‍ നിന്ന് നീക്കി കൊണ്ടുള്ള ഒരു പ്ലാനാണ് ഈജിപ്ത് തയ്യാറാക്കിയിട്ടുള്ളതെന്നാണ്‌റിപ്പോര്‍ട്ട്. ഗസ്സയിലെ ഭരണം വിട്ട് കൊടുക്കാന്‍ തയ്യാറാണെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്. പകരം ഹമാസിന്റെ പ്രാതിനിധ്യം ഭരണത്തില്‍ ഉണ്ടാകണം എന്നാണ് അവരുടെ ആവശ്യം.

The post ഗസ്സ:ജി.സി.സി രാജ്യങ്ങളുടെ യോഗം നാളെ appeared first on Metbeat News.

Related Post