കുരുമുളകിന്റെ കുതിപ്പ് തടയാൻ ആസൂത്രിത നീക്കം; ഇന്നത്തെ(11/02/25) അന്തിമ വില

ആഗോള വിപണിയിൽ കുരുമുളക്‌ കാഴ്‌ച്ചവെയ്ക്കുന്ന മുന്നേറ്റം കണ്ടില്ലെന്ന്‌ നടിച്ച്‌ വിലക്കയറ്റത്തെ തടയാൻ ഉത്തരേന്ത്യൻ ലോബി കിണഞ്ഞു ശ്രമിക്കുന്നു. കേരളത്തിൽ സീസൺ ആരംഭിച്ചതിനാൽ പതിവ്‌ പോലെ താഴ്‌ന്ന വിലയ്‌ക്ക്‌ ഉൽപ്പന്നം കൈക്കലാക്കാമെന്ന കണക്ക്‌ കൂട്ടലിലാണ്‌ വാങ്ങലുകാർ വിപണിയിൽ നിലയുറപ്പിച്ചിട്ടുള്ളതെങ്കിലും പുതിയ ചരക്ക്‌ കൈവിടാൻ കാർഷിക മേഖല തയ്യാറാവുന്നില്ല.

Related Post