കായലോരങ്ങളിൽ കണ്ണിന് വിസ്മയമായി വീണ്ടും കവര് എത്തി

കായലോരങ്ങളിൽ കണ്ണിന് വിസ്മയമായി വീണ്ടും കവര് എത്തി

കണ്ണിന് വിസ്മയമായി കുമ്പളങ്ങിയിലെ കായലോരങ്ങളിൽ വീണ്ടും കവര് എത്തി. നീല വിതറി കവര് നിറഞ്ഞുനിൽക്കുന്നത് പടിഞ്ഞാറൻ മേഖലയിലെ കായൽപ്പരപ്പിലാണ്. കായലിൽ ഇളക്കം തട്ടുന്നതോടെ നീല പ്രകാശത്തോടുകൂടിയാണ് വെള്ളം നീങ്ങുക . ചിലയിടങ്ങളിൽ ഫ്ലൂറസെന്റ്‌ പച്ചയിലും ഇത് കാണുന്നു. കുമ്പളങ്ങിയിലെ രാത്രികാഴ്ച ആസ്വദിക്കാൻ നിരവധിപേരാണ് എത്തുന്നത്.

‘കവര്’ എന്ന് അറിയപ്പെടുന്നത് ‘ബയോലൂമിനസെന്‍സ്’ എന്ന പ്രതിഭാസമാണ്. ബാക്ടീരിയ, ആല്‍ഗ, ഫംഗസ് പോലുള്ള സൂക്ഷ്മജീവികള്‍ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണ് ബയോലൂമിനസെന്‍സ് എന്ന് പറയുന്നത്. പ്രകാശത്തോടൊപ്പം ചൂട് പുറത്തുവിടാത്തതിനാൽ ഇതിനെ ‘തണുത്ത വെളിച്ചം’ എന്നും വിശേഷിപ്പിക്കുന്നു. കവര് (സീ സ്പാർക്കിൾ) എന്ന ഏകകോശ ഘടനയുള്ള ജീവികൾ നൊക്റ്റിലൂക്ക സിന്റിലൻസ് എന്ന സ്വതന്ത്രമായി ജീവിക്കുന്ന ഡൈനോഫ്ലജെല്ലേറ്റ് സമുദ്രജീവിയുടെ ജൈവ ദീപ്തിയാണ്.

കവര്‌ കൂടുതലായും കാണുന്നത് കടലിനോടുചേർന്നുള്ള കായൽപ്രദേശങ്ങളിലാണ് . വെള്ളത്തിൽ ഉപ്പിന്റെ അളവ് കൂടുന്തോറും ഇതിന്റെ പ്രകാശവും കൂടും. ശക്തിയേറിയ മഴ പെയ്താൽ കവര് നശിച്ചു പോകും. വരുംദിവസങ്ങളിൽ കുമ്പളങ്ങിയിൽ വെള്ളത്തിൽ ഉപ്പിന്റെ അളവ്‌ കൂടുന്നതോടെ കൂടുതൽ പ്രകാശത്തിൽ കവര് കാണാൻ സാധിക്കും.

metbeat news

The post കായലോരങ്ങളിൽ കണ്ണിന് വിസ്മയമായി വീണ്ടും കവര് എത്തി appeared first on Metbeat News.

Related Post