കാനഡയുടെ പുരസ്‌കാരം കോഴിക്കോട്ടുകാരന്
കാനഡയുടെ പുരസ്‌കാരം കോഴിക്കോട്ടുകാരന്
കനേഡിയന്‍ സര്‍ക്കാര്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക അംഗീകരമായ കിങ് ചാള്‍സ് III കോറണേഷന്‍ മെഡല്‍ കോഴിക്കോട്ടുക്കാരന്. എരഞ്ഞിപ്പാലം സ്വദേശിയായ രജ്ഞിത്ത് മാത്യുവാണ് ഈ പുരസ്‌കാരത്തിന് അര്‍ഹനായത്. തിങ്കളാഴ്ച ഒട്ടാവയ്ക്ക് സമീപം പെംബ്രോക്കിൽ നടന്ന ചടങ്ങില്‍ കനേഡിയന്‍ എം.പി. ഷെറില്‍ ഗാലന്റില്‍ നിന്ന് രജ്ഞിത്ത് മെഡല്‍ ഏറ്റുവാങ്ങി. കൊട്ടുപ്പള്ളിൽ വീട്ടിൽ അഡ്വ. കെ.എം.മാത്യു ന്റെയും ഏലിയാമ്മയുടെയും മകനായ രജ്ഞിത്ത് എല്‍.എല്‍.ബി. പഠനത്തിന് ശേഷം 2015 ലാണ് കാനഡയില്‍ എത്തിയത്.
എന്‍ഡാംഗിള്‍ഡ്സ്‌റ്റേറ്റ് ഇന്‍ക് എന്ന സോഫ്റ്റ്‌വേര്‍ കമ്പനിയിൽ
ഗ്ലോബൽ ഡയറക്ടർ ഫോർ കോർപ്പറേറ്റ് റിലേഷൻസ് ആയി ജോലി ചെയ്യുകയാണിപ്പോള്‍. കഴിഞ്ഞ പത്തുവർഷമായി ജൂനിയർ ചേംബർ ഇൻ്റർനാഷണലുമായി ചേർന്നു നടത്തിയ സന്നദ്ധപ്രവർത്തന്നങ്ങളും, എംപ്ലോയ്മെൻ്റ്/തൊഴിൽ സേവന മേഖലയിൽ നടത്തിയ സേവനങ്ങളും കനേഡിയന്‍ സേനകളില്‍ നിന്നുള്ള വിമുക്തഭടര്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനുള്ള പദ്ധതികളുമാണ് രജ്ഞിത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഭാര്യ: സജ്ന വർഗീസ്. മകൻ അലക്സ് മാത്യു.
The post കാനഡയുടെ പുരസ്‌കാരം കോഴിക്കോട്ടുകാരന് appeared first on Metbeat News.