ഈ കൂൺ കഴിച്ചാൽ നല്ല ഉറക്കം കിട്ടും, കൊളസ്ട്രോളും കുറയും, ഹൃദയത്തിനും ഉത്തമം; എന്നാൽ വില കേട്ടാൽ ആരും ഞെട്ടും!

മഷ്റൂം അഥവാ കൂൺ ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. വെജിറ്റേറിയൻകാരുടെ ഇറച്ചിയെന്നും വേണമെങ്കിൽ മഷ്റൂമിനെ വിളിക്കാം. പണ്ട് കാലങ്ങളിൽ പറമ്പിൽ കൂൺ സുലഭമായി കിട്ടുമായിരുന്നു. രാത്രി ഇടിവെട്ടിയാലുടൻ പിറ്റേന്ന് രാവിലെ പാത്രവുമായി കൂൺ പറിക്കാൻ ഇറങ്ങും നാട്ടിൻ പുറങ്ങളിലെ ആളുകൾ. ഇടിവെട്ടുമ്പോൾ ഇപ്പോഴും കൂണുണ്ടാവാറുണ്ടെങ്കിലും ആളുകൾക്ക് വേണ്ടാതായി. കടയിൽ കിട്ടുന്ന കൂൺ ആണ് എല്ലാവർക്കും പ്രിയം. മഷ്റൂം കൃഷിക്ക് വലിയ മാർക്കറ്റുമുണ്ട്. എക്സ് പോസ്റ്റ് വഴിയാണ് കൂണിന് ഇത്രയും പ്രശസ്തി കിട്ടിയത്.
ഹൈദരാബാദിലെ കടയിൽ അടുത്തിടെ വാങ്ങാനായി തിരക്കുകൂട്ടിയ പ്രത്യേകതരം കൂണുണ്ട്. അതിന്റെ വില കേട്ടാൽ ആരും ഞെട്ടും. അപൂർവയിനത്തിൽ പെട്ട ചുവപ്പ് കലർന്ന കൂണിന്റെ ഭാരം ആറു കിലോയോളം വരും. അഞ്ചുലക്ഷം രൂപക്കാണ് കൂൺ വിറ്റുപോയത്. വാർത്ത കേട്ടപ്പോൾ പലർക്കും അത് വിശ്വസിക്കാനേ പറ്റിയില്ല. ഇതെന്താ സ്വർണം തേച്ച കൂണാണോയെന്ന് പോലും പലരും ചോദിക്കുകയുണ്ടായി.
റീഷി മഷ്റൂം എന്നാണതിന്റെ പേര്. 2000 വർഷത്തിലേറെയായി പരമ്പരാഗത മരുന്നായി ഉപയോഗിക്കുന്നുണ്ട് ഈ കൂണെന്ന് ക്ലിനിക്കൽ ന്യൂട്രീഷണിസ്റ്റും ഡയബറ്റിക് വിദഗ്ധനുമായ കനിക്ക മൽഹോത്ര പറയുന്നു. ജാപ്പാനീസ്, ചൈനീസ് പരമ്പരാഗത മരുന്നുകളിലാണ് ഈ കൂൺ ചേർക്കുന്നത്. ചുവപ്പു നിറവും മിനസമാർന്നതും മെഴുകു പോലെയുള്ള ഘടനയുമാണ് കൂണിനെ വേറിട്ടതാക്കുന്നത്. ഔഷധ ഗുണം തന്നെയാണ് കൂണിന് ഇത്രയും വിലയുണ്ടാകാനും കാരണം.
ബീറ്റാ-ഗ്ലൂക്കനുകളും ട്രൈറ്റെർപെനോയിഡുകളും ഉൾപ്പെടെയുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങളാൽ സമ്പന്നമാണ് റീഷി കൂണുകൾ. കൂണിൽ നിരവധി ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. രക്ത സമ്മർദവും കൊളസ്ട്രോളും കുറയ്ക്കുന്നു.
മറ്റ് പ്രത്യേകതകൾ
പ്രതിരോധ ശേഷി വർധിപ്പിക്കുന്നു
സ്ട്രസ് കുറക്കുന്നു
ഉറക്കം വർധിപ്പിക്കുന്നു
ഹൃദയാരോഗ്യത്തിനും ഉത്തമം
എന്നാൽ ഒരുപാട് ഗുണങ്ങളുണ്ടെങ്കിലും അലർജി പ്രശ്നങ്ങളും ദഹന സംബന്ധിയായ പ്രശ്നങ്ങളുള്ളവരും ഈ കൂൺ കഴിക്കരുതെന്നും മുന്നറിയിപ്പുണ്ട്. ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും ബ്ലീഡിങ് പ്രശ്നമുള്ളവരും ഈ കൂൺ കഴിക്കുന്നത് അത്രനല്ലതല്ല. ഈ കൂൺ പാകമാകാൻ ചിലപ്പോൾ വർഷങ്ങളെടുത്തേക്കാം.