അരക്കിലോ പിണ്ണാക്ക് കൊണ്ട് 100 ലിറ്റര്‍ ജൈവവളമുണ്ടാക്കാം; ഇങ്ങനെ ചെയ്തുനോക്കൂ, കാണാം കടലപ്പിണ്ണാക്കിന്‍റെ മാജിക്

ർഷകർ കൃഷിക്ക് നൽകുന്ന പ്രധാന ജൈവ വളമാണ് കടലപ്പിണ്ണാക്ക് വളം. മണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള കഴിവ് മുതൽ കീടനിയന്ത്രണത്തിന് വരെ സഹായിക്കുന്ന വളമാണ് കടല പിണ്ണാക്ക്. വിളകൾക്ക് നല്ല വളർച്ച ലഭിക്കുന്നതിന് കടലപ്പിണ്ണാക്കിന്‍റെ വളം ഉപയോഗിക്കാം.

എന്തിനാണ് പുളിപ്പിച്ച് ചെടികൾക്ക് ഒഴിക്കുന്നത്? പുളിപ്പിച്ച കടല പിണ്ണാക്കിന്റെ തെളിനീർ മാത്രം ഊറ്റിഒഴിക്കുന്നത് എന്തിന് ? ബാക്കി ചണ്ടി അല്ലെങ്കില്‍ മട്ട് എന്തുചെയ്യണം? പുളിപ്പിക്കാതെ ഇട്ടുകൂടെ ? ഇത്തരം സംശയങ്ങൾക്കെല്ലാം ഉത്തരമുണ്ട്.

ഒരു ചെടിയുടെ ആരോഗ്യത്തോടെയുള്ള വളര്‍ച്ചക്കും പ്രതിരോധ ശേഷിക്കും പുഷ്പിക്കലിനും പ്രധാന മൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും മറ്റ് പതിനഞ്ചോളം ഉപമൂലകങ്ങളും സൂക്ഷമാണുക്കളും ആവശ്യമാണ്. മുകളില്‍ പറഞ്ഞ പ്രധാന മൂന്ന് മൂലകങ്ങളും മറ്റ് പല ഉപ മൂലകങ്ങളും അടങ്ങിയ നല്ലൊരു ജൈവ വളമാണ് കടലപിണ്ണാക്ക്. മാത്രവുമല്ല നമുക്ക് ഏറ്റവും അടുത്തുള്ള പലചരക്ക് കടയിൽനിന്നും ലഭിക്കുകയും ചെയ്യും.�

എന്തിനാണ് പുളിപ്പിക്കുന്നത് ?

ഒരുചെടിക്കും ഖര രൂപത്തിലുള്ള ഒരു ആഹാരവും കഴിക്കാൻ പറ്റില്ലല്ലോ ദ്രാവക രൂപത്തിലുള്ളതാണ് ആവശ്യം. മാത്രമല്ല കടല പിണ്ണാക്ക് പുളിപ്പിക്കുമ്പോൾ ചെടിവളർച്ചയെ സഹായിക്കുന്ന സൂക്ഷ്മാണുക്കൾ കോടിക്കണക്കിന് ഉണ്ടാവും. എന്നാൽ അതിൽ അടങ്ങിയിരുന്ന മൂലകങ്ങള്‍ നഷ്ടമാകുകയുമില്ല.

എങ്ങിനെ പുളിപ്പിക്കാം?

ആവശ്യമുള്ള സാധനങ്ങള്‍

1. കടലപ്പിണ്ണാക്ക് – അരക്കിലോ

2. തലേ ദിവസത്തെ കഞ്ഞിവെള്ളം -അഞ്ച് ലിറ്റര്‍

3. ശര്‍ക്കര- 100 ഗ്രാം

തയാറാക്കുന്ന വിധം

നല്ല വൃത്തിയുള്ള വലിയൊരു ബക്കറ്റോ പാത്രമോ എടുക്കുക. ഇതിലേക്ക് കടലപ്പിണ്ണാക്കിടുക, കഞ്ഞിവെള്ളം, ശര്‍ക്കര എന്നിവയിട്ട ശേഷം അലിയാനായി മാറ്റിവയ്ക്കുക. ശര്‍ക്കര, പിണ്ണാക്ക് എന്നിവ കഞ്ഞിവെള്ളത്തില്‍ നന്നായി അലിഞ്ഞാല്‍ ഇളക്കി കൊടുക്കുക. ഇവ നന്നായി അലിഞ്ഞു ചേരുന്നതുവരെ ഇളക്കണം. തുര്‍ന്ന് പാത്രത്തിന്റെ വായുഭാഗം കോട്ടണ്‍ തുണി കൊണ്ട് മൂടിവയ്ക്കുക. അഞ്ച് ദിവസം ഇതു മാറ്റിവയ്ക്കണം. വെയില്‍ കൊള്ളാത്ത സ്ഥലത്ത് വേണം സൂക്ഷിക്കാന്‍. എല്ലാ ദിവസവും രണ്ടോ മൂന്നോ നേരം ഇളക്കി കൊടുക്കണം. അഞ്ച് ദിവസത്തിനു ശേഷം എടുത്ത് 25 ഇരട്ടി വെള്ളം ചേര്‍ത്തു നേര്‍പ്പിച്ച് ഉപയോഗിക്കാം.�

പ്രയോഗിക്കേണ്ട രീതി

ചെറിയ തൈകള്‍ക്കാണെങ്കില്‍ 25 ഇരട്ടി വെള്ളം ചേര്‍ത്ത് സ്പ്രേ ചെയ്തു കൊടുക്കുകയാണ് നല്ലത്. വേരു നല്ല പോലെ പിടിക്കാനും വളര്‍ച്ച എളുപ്പമാക്കാനുമിതു സഹായിക്കും. വലിയ ചെടികള്‍ക്ക് 15 ഇരട്ടി വെള്ളം ചേര്‍ത്ത് വേണം പ്രയോഗിക്കാന്‍. ഫല വൃക്ഷങ്ങള്‍ക്കും മറ്റുമാണെങ്കില്‍ ചുവട്ടിലൊഴിച്ചു കൊടുക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ 10 ഇരട്ടി വെള്ളം ചേര്‍ത്ത് വേണം ഉപയോഗിക്കാന്‍.

Related Post