ഇനി മരങ്ങളുമായി സംസാരിക്കാം!

വീട്ടിൽ ഒരു മരം വളർത്തുമ്പോൾ നമ്മുക്ക് പലപ്പോഴും ചോദ്യങ്ങൾ തോന്നാറുണ്ട്,എപ്പോൾ വെള്ളമൊഴിക്കണം?ഏത് വളമിടണം?എപ്പോൾ പൂക്കും?എപ്പോൾ കായ്ക്കും?ഇതൊക്കെ ഇനി ആരെയെങ്കിലും ചോദിക്കേണ്ട ആവശ്യമില്ല—മരത്തോടുതന്നെ ചോദിച്ചാൽ മതിയാകും! കൃത്യമായ ഉത്തരം ലഭിക്കും.ഇംഗ്ലണ്ടിൽ നടക്കുന്ന പ്രശസ്തമായ ചെൽസി ഫ്ളവർ ഷോയിലാണിത് പ്രത്യക്ഷപ്പെട്ടത്—”മിണ്ടും മരങ്ങൾ” എന്ന നൂതന ആശയം. നിർമിതബുദ്ധിയുപയോഗിച്ചാണ് മരങ്ങൾക്ക് “ശബ്ദം” ലഭിച്ചത്.മരത്തിൽ ഘടിപ്പിച്ചിരിക്കുന്ന എഐ സെൻസറുകൾ മണ്ണിലെ ഈരപ്പം, കാലാവസ്ഥ, പരിസ്ഥിതി അവസ്ഥ, സസ്യശാസ്ത്ര വിദഗ്ധരുടെ അറിവുകൾ എന്നിവ അടിസ്ഥാനമാക്കി ചോദ്യങ്ങൾക്ക് വിശദമായ ഉത്തരം നൽകും.”Tree Talk” എന്ന ആപ്പാണ് ഈ സംവിധാനം കൈകാര്യം ചെയ്യുന്നത്. ഇത് GPT-4 Mini എന്ന എഐ മോഡൽ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. അതായത്, ചാറ്റ്ജിപിടിയുടെ വേറൊരു പതിപ്പാണ് പ്രവർത്തിക്കുന്നത്. എന്നാൽ, മരത്തിന് യാതൊരു ബന്ധവും ഇല്ലാത്ത ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി എളുപ്പമാണ്:”ഞാനൊരു മരമാണ്. എനിക്കതൊന്നും അറിയില്ല.”
Leave a Comment